മ​ദ്യ​ല​ഹ​രി​യി​ൽ യൂ​ണി​ഫോ​മി​ൽ വാ​ഹ​നം ഓ​ടി​ച്ചു; എ​തി​ർ​ദി​ശ​യി​ലൂ​ടെ കാ​റോ​ടി​ച്ച വ​നി​താ പോ​ലീ​സിന് സ​സ്പെ​ൻ​ഷ​ൻ, വീഡിയോ വൈറൽ

യൂ​ണി​ഫോ​മി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക​യും എ​തി​ർ​ദി​ശ​യി​ലൂ​ടെ കാ​റോ​ടി​ക്കു​ക​യും ചെ​യ്ത വ​നി​താ പോ​ലീ​സു​കാ​ര​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി. പൂ​നെ മ​ഞ്ചാ​രി പ്ര​ദേ​ശ​ത്താ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ന​ടു​റോ​ഡി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ താ​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​നി​താ ഓ​ഫീ​സ​ർ സ​മ്മ​തി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത കാ​റി​ലാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

കാ​ലേ​പ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന 39 കാ​രി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും, ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി​യി​ല​ല്ലാ​തി​രു​ന്ന ഇ​വ​ർ എ​വി​ടെ വെ​ച്ചാ​ണ് മ​ദ്യ​പി​ച്ച​തെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് ജീ​വ​ൻ ബെ​നി​വാ​ൾ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment