ലൈ​വ് ഷോ​യ്ക്കി​ടെ ഡ്രോ​ൺ തൊ​ഴി​ച്ചു തെ​റി​പ്പി​ച്ച് അ​വ​താ​ര​ക​ൻ; മോ​ഡ​ലി​ന്‍റെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്ക്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ

ത​ത്സ​മ​യ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട ഡ്രോ​ൺ അ​വ​താ​ര​ക​ൻ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റു​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന മോ​ഡ​ലി​ന്‍റെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്ക്. മെ​ക്സി​ക്ക​ൻ ടി​വി ചാ​ന​ലാ​യ ‘ക​നാ​ൽ 6 മ​ൾ​ട്ടി​മീ​ഡി​യോ​സി’​ലെ ‘എ​സ് ഷോ’ ​എ​ന്ന വി​നോ​ദ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം.

പ്ര​ശ​സ്ത അ​വ​താ​ര​ക​നാ​യ എ​ർ​നെ​സ്റ്റോ ച​വാ​ന​യാ​ണ് സ്റ്റു​ഡി​യോ​യി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്ന ഡ്രോ​ണി​നെ തൊ​ഴി​ച്ച​ത്. എ​ന്നാ​ൽ ദി​ശ​മാ​റി​പ്പ​റ​ന്ന ഡ്രോ​ൺ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കൊ​ളം​ബി​യ​ൻ മോ​ഡ​ലും ന​ർ​ത്ത​കി​യു​മാ​യ ഇ​സ​ബെ​ല്ല റോ​ജ​സി​ന്‍റെ (“ലാ ​കൊ​ളം​ബി​യാ​ന”) മു​ഖ​ത്തു​വ​ന്ന് ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്റ്റു​ഡി​യോ​യി​ൽ നി​മി​ഷ​നേ​ര​ത്തേ​ക്ക് പ​രി​ഭ്രാ​ന്തി പ​ര​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​സ​ബെ​ല്ല​യു​ടെ ചു​ണ്ടി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി അ​വ​താ​ര​ക​ൻ എ​ർ​നെ​സ്റ്റോ ച​വാ​ന പി​ന്നീ​ട് അ​റി​യി​ച്ചു. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ സം​ഭ​വി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

 

 

Related posts

Leave a Comment