ത​ല​നാ​രി​ഴ​യ്ക്ക് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി; ബൈ​ക്കി​ന് തൊ​ട്ടു​മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ ട്ര​ക്ക് മ​റി​ഞ്ഞു വീ​ണു, ദ​മ്പ​തി​ക​ൾ​ക്ക് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ!

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് മേ​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ ട്ര​ക്ക് മ​റി​ഞ്ഞു​വീ​ണു. ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ലാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്നും ഇ​രു​വ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഈ ​ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ സൂ​റ​ത്തി​ലെ ചി​കു​വാ​ഡി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ന​ത്ത എം​ബ്രോ​യ്ഡ​റി യ​ന്ത്ര​ങ്ങ​ൾ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ട്ര​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ട്ര​ക്ക് മ​റി​ഞ്ഞു​വീ​ഴു​ന്ന അ​തേ നി​മി​ഷം ത​ന്നെ ഇ​തി​നോ​ട് ചേ​ർ​ന്ന് ഒ​രു ബൈ​ക്കും ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ട്ര​ക്കി​ന്‍റെ അ​ടി​യി​ൽ പെ​ടാ​തെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്.

ട്ര​ക്കി​നു​ള്ളി​ൽ ക​യ​റ്റി​യി​രു​ന്ന ഭാ​ര​മേ​റി​യ എം​ബ്രോ​യ്ഡ​റി യ​ന്ത്ര​ങ്ങ​ൾ കൃ​ത്യ​മാ​യി കെ​ട്ടി​വെ​ച്ചി​രു​ന്നി​ല്ലെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. വാ​ഹ​നം നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഭാ​ര​മു​ള്ള യ​ന്ത്ര​ങ്ങ​ൾ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് വ​ണ്ടി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ക്കു​ക​യും ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ക​ണ്ടെ​യ്ന​ർ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റു​ക​യും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. റോ​ഡു​ക​ളി​ൽ ഭാ​ര​മേ​റി​യ ച​ര​ക്കു​ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന് സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് നാ​ട്ടു​കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

 

 

Related posts

Leave a Comment