ചേ​രാ​ന​ല്ലൂ​ർ അ​പ​ക​ടം: കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​ക​ൾ കേ​ട്ട് മു​ഖ്യ​മ​ന്ത്രി, സ​ർ​ക്കാ​ർ ഒ​പ്പ​മെ​ന്ന് ഉ​റ​പ്പ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് ജയബാലകൃഷ്ണന്‍റെ കുടുംബം നിവേദനം നല്‍കി. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആശങ്കകള്‍ ഒക്കെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് എഴുതിയും കൊടുത്തത്. ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. സര്‍ക്കാര്‍ എല്ലാത്തിനും കൂടെയുണ്ട് എന്ന വാക്ക് തന്നിട്ടാണ് പോയതെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.

അതേസമയം, പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയതിനാല്‍ അപ്പീല്‍ ശനിയാഴ്ച പരിഗണിക്കായി മാറ്റിയിരിക്കുകയാണ്. പുതിയ അപ്പീല്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് ഇന്നലെ ഹൈക്കോടതി തടഞ്ഞിരുന്നു.

Related posts

Leave a Comment