പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞി​ട്ടും കാ​ർ നി​ർ​ത്താ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി യു​വ​തി; ഒ​ടു​വി​ൽ ത​നി​ക്ക് നേ​രെ പീ​ഡ​ന​മെ​ന്ന് ആ​രോ​പ​ണം, വീഡിയോ സമൂഹ മാധ്യമങ്ങളിൽ

മും​ബൈ​യി​ൽ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ൻ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടും വ​ക​വെ​യ്ക്കാ​തെ ബി​എം​ഡ​ബ്ല്യു കാ​ർ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ യു​വ​തി​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. പോ​ലീ​സു​കാ​ര​ൻ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ നി​ൽ​ക്കു​മ്പോ​ഴും വ​ണ്ടി നി​ർ​ത്താ​ൻ ത​യ്യാ​റാ​കാ​ത്ത യു​വ​തി, ചു​റ്റു​മു​ള്ള​വ​ർ ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു.

ജു​ഹു​വി​ൽ വെ​ച്ച് ഒ​രു സ്കൂ​ട്ട​റി​ലും മോ​ട്ടോ​ർ​സൈ​ക്കി​ളി​ലും ഒ​രു കാ​റി​ലും ഇ​ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ൻ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ര​ൻ കാ​റി​ന് മു​ന്നി​ൽ നി​ന്ന് വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യു​വ​തി വ​ണ്ടി പ​തു​ക്കെ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യും, പോ​ലീ​സു​കാ​ര​നെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ത​ള്ളി​ക്കൊ​ണ്ട് പോ​കു​ക​യും ചെ​യ്തു.

ചു​റ്റു​മു​ള്ള ആ​ളു​ക​ളും പോ​ലീ​സും വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ഴ​ങ്ങാ​ത്ത യു​വ​തി, ത​നി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മ​മാ​ണെ​ന്ന് കാ​ണി​ച്ച് സ്വ​ന്തം ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും തു​ട​ങ്ങി. നാ​ട്ടു​കാ​ർ വ​ണ്ടി തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല.

പോ​ലീ​സു​കാ​ര​ന്‍റെ ജീ​വ​ന് അ​പ​ക​ടം വ​രു​ത്തും വി​ധം പെ​രു​മാ​റി​യ യു​വ​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ പോ​ലീ​സ് ഇ​വ​രെ കാ​റി​ൽ നി​ന്ന് വ​ലി​ച്ച് പു​റ​ത്തി​റ​ക്കി​യേ​നെ എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ശേ​ഷം സ്വ​യം ഇ​ര​യാ​യി ച​മ​യു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Mumbai woman refuses to halt as cop stands in front of her car

 

Related posts

Leave a Comment