പ​ടി​ക​ൾ ക​യ​റി എ​ത്തി​യി​ട്ടും ഓ​ർ​ഡ​ർ ക്യാ​ൻ​സ​ൽ ചെ​യ്തു; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റി​നോ​ട് ഉ​പ​ഭോ​ക്താ​വി​ന്‍റെ ക്രൂ​ര​ത

പ​ടി​ക​ൾ ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും താ​ഴേ​ക്ക് വ​രാ​ൻ വി​സ​മ്മ​തി​ച്ച ഉ​പ​ഭോ​ക്താ​വി​ന് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കാ​ൻ പ​ടി​ക​ൾ ക​യ​റി​യെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന. താ​ൻ വാ​തി​ൽ​പ്പ​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും ഉ​പ​ഭോ​ക്താ​വ് ഓ​ർ​ഡ​ർ റ​ദ്ദാ​ക്കി​യ​താ​യി സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യ നി​ഹി​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

50 രൂ​പ​യു​ടെ മാ​ഗി ഓ​ർ​ഡ​ർ ചെ​യ്ത ഉ​പ​ഭോ​ക്താ​വി​നോ​ട് ത​നി​ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ താ​ഴെ വ​ന്നു പാ​ർ​സ​ൽ വാ​ങ്ങാ​ൻ നി​ഹി​ർ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡെ​ലി​വ​റി ചാ​ർ​ജ് ന​ൽ​കി​യ​തി​നാ​ൽ താ​ഴേ​ക്ക് വ​രി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​വ് നി​ല​പാ​ടെ​ടു​ത്തു. തു​ട​ർ​ന്ന് ത​ന്‍റെ ക്ര​ച്ച​സ് മാ​റ്റി​വെ​ച്ച് ഏ​റെ പ്ര​യാ​സ​പ്പെ​ട്ട് പ​ടി​ക​ൾ ഓ​രോ​ന്നാ​യി ക​യ​റി​യാ​ണ് നി​ഹി​ർ ഉ​പ​ഭോ​ക്താ​വി​ന്‍റെ ഫ്ലാ​റ്റി​ന് മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ഓ​ർ​ഡ​ർ ക്യാ​ൻ​സ​ൽ ചെ​യ്തി​രു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ഹി​ർ പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. പ​ണം ന​ൽ​കി സേ​വ​നം വാ​ങ്ങു​ന്നു എ​ന്ന​ത് ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ​ല്ലെ​ന്ന് നി​ര​വ​ധി പേ​ർ വി​മ​ർ​ശി​ച്ചു. ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രോ​ട് കു​റ​ച്ചു​കൂ​ടി സ​ഹാ​നു​ഭൂ​തി കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് നി​ഹി​റി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

 

 

Related posts

Leave a Comment