നാ​ല് ലി​ഫ്റ്റു​ക​ൾ ഉ​ണ്ടാ​യി​ട്ടും 21-ാം നി​ല​യി​ലേ​ക്ക് ഭാ​ര​വും താ​ങ്ങി ന​ട​ന്നു ക​യ​റി തൊ​ഴി​ലാ​ളി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം

പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ നാ​ല് ലി​ഫ്റ്റു​ക​ൾ ഉ​ണ്ടാ​യി​ട്ടും കെ​ട്ടി​ട​ത്തി​ന്‍റെ 21-ാം നി​ല​യി​ലേ​ക്ക് ക​ന​ത്ത കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ ത​ല​യി​ൽ ചു​മ​ന്ന് ക​യ​റേ​ണ്ടി വ​ന്ന കൂ​ലി​പ്പ​ണി​ക്കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ക്രൂ​ര​ത​യും ചൂ​ഷ​ണ​വു​മാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ ‘ഡിം​പ്സ്’ ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട് ക​ന​ത്ത കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ ത​ല​യി​ൽ ബാ​ല​ൻ​സ് ചെ​യ്ത് ഒ​രു നി​ർ​മാ​ണ തൊ​ഴി​ലാ​ളി പ​ട​വു​ക​ൾ ക​യ​റി​പ്പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

കെ​ട്ടി​ട​ത്തി​ൽ നാ​ല് ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, സാ​ധ​ന​ങ്ങ​ൾ മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. റ​സി​ഡ​ന്റു​ക​ൾ​ക്ക് (താ​മ​സ​ക്കാ​ർ​ക്ക്) മാ​ത്ര​മാ​ണ് ലി​ഫ്റ്റു​ക​ൾ മാ​റ്റിെ​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​മി​ത് സിം​ഗ് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം കൂ​ടു​ത​ൽ ച​ർ​ച്ച​യാ​യ​ത്. “അ​ടി​സ്ഥാ​ന മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ” എ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ത​സ്സി​നെ​യും ആ​രോ​ഗ്യ​ത്തെ​യും മാ​നി​ക്കാ​ത്ത ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ടി​മ​ത്ത​ത്തി​ന് തു​ല്യ​മാ​ണെ​ന്ന് നി​ര​വ​ധി പേ​ർ വി​മ​ർ​ശി​ച്ചു. ആ​ഡം​ബ​ര കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ലെ വി​രോ​ധാ​ഭാ​സ​വും പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ച്ചു.

 

 

Related posts

Leave a Comment