പരിക്ക്: നെ​​യ്മ​​ർ യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രേ ഇ​​ല്ല!

ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സ്ട്രോ​​സ്ബ​​ർ​​ഗി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റ പി​​എ​​സ്ജി​​യു​​ടെ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​ർ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഉ​​ണ്ടാ​​കി​​ല്ല.

പി​​എ​​സ്ജി​​യു​​ടെ പ​​രി​​ശീ​​ല​​ക​​ൻ തോ​​മ​​സ് ടു​​ഷ​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യപാ​​ദ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പ് നെ​​യ്മ​​റി​​ന് ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത വീ​​ണ്ടെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന കാ​​ര്യം സം​​ശ​​യ​​മാ​​ണ്. നെ​​യ്മ​​ർ ചി​​കി​​ത്സ​​യോ​​ട് എ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ക്കു​​ന്നു എ​​ന്ന​​തും കൂ​​ടി വ്യ​​ക്ത​​മാ​​യ​​ശേ​​ഷ​​മേ, ക​​ളി​​ക്കു​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഉ​​റ​​പ്പു​​ പ​​റ​​യാ​​നാ​​കൂ- ടു​​ഷ​​ൽ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​രി​​ക്കേ​​റ്റ നെ​​യ്മ​​ർ ഇ​​ല്ലാ​​തെ​​യാ​​യി​​രു​​ന്നു പി​​എ​​സ്ജി നി​​ർ​​ണാ​​യ​​ക​​മാ​​യ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​മെ​​ന്ന സ്വ​​പ്നനേ​​ട്ട​​ത്തി​​നാ​​യാ​​ണ് വ​​ൻ​​തു​​ക മു​​ട​​ക്കി പി​​എ​​സ്ജി സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് നെ​​യ്മ​​റെ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്.

Related posts