‘പാ​വ​പ്പെ​ട്ട​വ​നെ എ​ന്തും ചെ​യ്യാം എ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്, ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തു​ന്ന ദി​നം വ​രും’: എ​ല്‍​പി​എ​സ്ടി സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ര്‍ വ​ള​ര്‍​മ​തി

തി​രു​വ​ന​ന്ത​പു​രം: സ​മ​രം അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്നു എ​ന്ന് എ​ല്‍​പി​എ​സ്ടി സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ര്‍ വ​ള​ര്‍​മ​തി. സ​മ​ര​ത്തി​ലൂ​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ക​ത​ന്നെ ചെ​യ്യും. പാ​വ​പ്പെ​ട്ട​വ​നെ എ​ന്തും ചെ​യ്യാം എ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും വ​ള​ർ‌​മ​തി പ​റ​ഞ്ഞു. ന​ട​ത്താ​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് പേ​രി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ട​തു​ൾ​പ്പ​ടെ നീ​ച​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു.

‘ഇ​ന്ന​ലെ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യ​വേ​യാ​ണ് പൊ​ലീ​സു​കാ​ര്‍ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യ​ത്. ശ​രീ​രം മു​ഴു​വ​ന്‍ ഇ​പ്പോ​ഴും വേ​ദ​ന​യാ​ണ്. ആ​റു ദി​വ​സം നി​രാ​ഹാ​രം കി​ട​ന്ന വ്യ​ക്തി​യെ ഇ​ങ്ങ​നെ​യാ​ണോ അ​ഡ്മി​റ്റ് ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​ത്.

വെ​യി​ല്‍ കൊ​ണ്ടു​ള്ള ത​ള​ര്‍​ച്ച മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വ​ള​ര്‍​മ​തി വി​ശ​ദീ​ക​രി​ച്ചു.
ആ​ശു​പ​ത്രി​യി​ല്‍‌​വ​ച്ച് ഡോ​ക്ട​ര്‍ ഫോ​ണ്‍​വ​രെ പി​ടി​ച്ചു വാ​ങ്ങി. അ​ധി​കാ​ര​ത്തി​ന്‍റെ ഹു​ങ്ക് കൈ​യി​ല്‍ വ​ച്ചാ​ല്‍ മ​തി​യെ​ന്നും ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തു​ന്ന ദി​നം വ​രു​മെ​ന്നും വ​ള​ര്‍​മ​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മ​ര​ണം സം​ഭ​വി​ച്ചാ​ലും ഇ​വി​ടെ ത​ന്നെ സ​മ​രം തു​ട​രും. നാ​ളെ യു​വ​ജ​ന​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന ശ​ക്ത​മാ​യ സ​മ​രം ന​ട​ക്കും’ എ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment