ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ അ​മ്മ​യ്ക്ക് മു​ന്നി​ൽ ഓ​ട​ക്കു​ഴ​ൽ വാ​യി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി; ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ വൈ​റ​ൽ

ആ​ശു​പ​ത്രി മു​റി​യി​ൽ രോ​ഗ​ശ​യ്യ​യി​ൽ കി​ട​ക്കു​ന്ന അ​മ്മ​യ്ക്ക് മു​ന്നി​ൽ ഓ​ട​ക്കു​ഴ​ൽ വാ​യി​ച്ച് ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ർ​ജു​ൻ മു​ണ്ട. അ​മ്മ​യു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി വി​ടീ​ക്കാ​നും സ​ന്തോ​ഷം ന​ൽ​കാ​നു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഈ ​പ്ര​വൃ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​ണ്.

ജം​ഷെ​ഡ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഈ ​ഹൃ​ദ്യ​മാ​യ മു​ഹൂ​ർ​ത്തം. അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​ക്കു​ന്ന ത​ന്‍റെ അ​മ്മ സൈ​റ മു​ണ്ട​യെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ർ​ജു​ൻ മു​ണ്ട. അ​മ്മ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ പ്രി​യ​പ്പെ​ട്ട സം​ഗീ​തോ​പ​ക​ര​ണ​മാ​യ ഓ​ട​ക്കു​ഴ​ൽ അ​ദ്ദേ​ഹം ക​യ്യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ൻ ഓ​ട​ക്കു​ഴ​ൽ വാ​യി​ക്കു​ന്ന​ത് ക​ണ്ട് കി​ട​ക്ക​യി​ൽ കി​ട​ന്ന അ​മ്മ സ​ന്തോ​ഷ​ത്തോ​ടെ പു​ഞ്ചി​രി​ക്കു​ക​യും, തു​ട​ർ​ന്ന് കൈ ​ഉ​യ​ർ​ത്തി അ​ദ്ദേ​ഹ​ത്തെ അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു. ഈ ​മ​നോ​ഹ​ര​മാ​യ നി​മി​ഷ​ത്തി​ന്‍റെ വീ​ഡി​യോ അ​ർ​ജു​ൻ മു​ണ്ട ത​ന്നെ​യാ​ണ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

“ഇ​ന്ന് അ​മ്മ​യോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച വി​ല​യേ​റി​യ​തും വൈ​കാ​രി​ക​വു​മാ​യ ചി​ല നി​മി​ഷ​ങ്ങ​ൾ. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ് എ​ന്‍റെ അ​മ്മ. അ​മ്മ​യു​ടെ സ്നേ​ഹ​മാ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി.” – അ​ർ​ജു​ൻ മു​ണ്ട എ​ക്സി​ൽ കു​റി​ച്ചു.

രാ​ഷ്ട്രീ​യ തെ​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി​യാ​ണ് അ​ർ​ജു​ൻ മു​ണ്ട ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​യാ​യ അ​മ്മ​യെ കാ​ണാ​നാ​യി എ​ത്താ​റു​ള്ള​ത്. അ​മ്മ​യു​ടെ മ​ന​സ്സ് സ​ന്തോ​ഷി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ചെ​യ്ത ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​ല​ളി​ത​മാ​യ ജീ​വി​ത​രീ​ടി​യെ​യും അ​മ്മ​യോ​ടു​ള്ള സ്നേ​ഹ​ത്തെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

 

Related posts

Leave a Comment