ട്രെ​യി​നി​ൽ വ്യാ​ജ ടി​ടി​ഇ ആ​യി സ്ത്രീ​യു​ടെ ത​ട്ടി​പ്പ്; ഐ​ഡി ചോ​ദി​ച്ച​തോ​ടെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ മ​റ​ഞ്ഞു, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് ബി​ഹാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്ക് ടി​ടി​ഇ (TTE – Travelling Ticket Examiner) ച​മ​ഞ്ഞ് യാ​ത്ര​ക്കാ​രു​ടെ ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച സ്ത്രീ ​പി​ടി​യി​ലാ​കു​ന്ന​തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യാ​ത്ര​ക്കാ​ര​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്ത്രീ​യു​ടെ ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

‘നീ​തു’ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ചി​ത്ര​ങ്ങ​ൾ സ​ഹി​തം ഈ ​സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്ക് യാ​ത്ര​ക്കാ​രെ ഉ​ണ​ർ​ത്തി ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ക​യും, ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര​ന് വെ​ള്ള​ക്ക​ട​ലാ​സി​ൽ ടി​ക്ക​റ്റ് എ​ഴു​തി ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു ഇ​വ​ർ ചെ​യ്ത​ത്.

യൂ​ണി​ഫോം ഇ​ല്ലാ​തെ ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു യാ​ത്ര​ക്കാ​ര​ൻ ഇ​വ​രോ​ട് ഐ​ഡി കാ​ർ​ഡ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഐ​ഡി കാ​ർ​ഡ് കാ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഇ​വ​ർ, ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മാ​ത്ര​മേ ഐ​ഡി കാ​ണി​ക്കൂ എ​ന്ന് വാ​ദി​ച്ചു.

ചോ​ദ്യം ചെ​യ്യ​ൽ ശ​ക്ത​മാ​യ​തോ​ടെ പ​രി​ഭ്രാ​ന്ത​യാ​യ സ്ത്രീ, ​യാ​ത്ര​ക്കാ​ര​ൻ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ മാ​സ്ക് ധ​രി​ച്ച് ഊ​രി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക യൂ​ണി​ഫോ​മും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മി​ല്ലാ​തെ ഒ​രു സ്ത്രീ ​ട്രെ​യി​നി​ൽ ക​യ​റി യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ചി​ട്ടും ജീ​വ​ന​ക്കാ​ർ അ​റി​യാ​തി​രു​ന്ന​ത് സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. എ​ക്സി​ലെ പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യി “ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്” എ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

ഇ​വ​ർ യാ​ത്ര​ക്കാ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്നും ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന​തി​ലും ഇ​തു​വ​രെ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

See the post here:

 

 

Related posts

Leave a Comment