ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച്ച, വികാസം എന്നിവയ്ക്ക് അവശ്യം. ഇപിഎ, ഡിഎച്ച്എ, എഎൽഎ എന്നിങ്ങനെ ഒമേഗ 3 പലതരം. ശരീരം ഇവ ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇതു ലഭ്യമാകുന്നത്.
തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് അവശ്യപോഷകം. ആഴ്ചയിൽ രണ്ടുതവണ അയല, മത്തി തുടങ്ങിയ ചെറുമീനുകൾ കറിവച്ചുകഴിക്കുന്നത് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകം. ഒമേഗ 3 ഫാറ്റി ആസിഡ് സമൃദ്ധമാണു മീനെണ്ണ.
ഒമേഗ 3 കുറഞ്ഞാൽ…
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കുറവുളളവർക്ക് ക്ഷീണം, ഓർമക്കുറവ്, ചർമത്തിനു വരൾച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ തുടങ്ങിയവയ്ക്കു സാധ്യതയേറും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഒമേഗ 3 ഫാറ്റി ആസിഡുകൾ അവശ്യം. പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ3 ഫാറ്റി ആസിഡുകൾ.
മീനിൽ മാത്രമല്ല ഒമേഗ 3
ഫ്ളാക്സ് സീഡ്(ചണവിത്ത്), ഉഴുന്ന്, രാജ്മാ, മീനെണ്ണ, കടുകെണ്ണ, സോയാബീൻ, കാബേജ്, കോളിഫ്ളവർ, സോയാബീൻ, വാൽനട്ട്, അവക്കാഡോ, തവിടു കളയാത്ത ധാന്യങ്ങൾ, വെളുത്തുളളി, ഒലിവ് എണ്ണ, പരിപ്പുകൾ തുടങ്ങിയവയിലും ഒമേഗ 3 ധാരാളം. പാംഓയിലിൽ ഉളളതിലുമധികം ഒമേഗ 3 കടുകെണ്ണയിലുണ്ട്. ഏറ്റവുമധികം ഒമേഗ 3 ഉളള പാചക എണ്ണയും കടുകെണ്ണ തന്നെ.
കൊളസ്ട്രോൾ നിയന്ത്രണത്തിന്
ഹൃദയാരോഗ്യത്തിനു ഗുണകരമായ എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളിന്റെ തോതു കൂട്ടുന്നതിന് ഒമേഗ 3 സഹായകം. ഡിഎച്ച്എ എന്ന ഒമേഗ 3 ഫാറ്റി ആഡിഡ് ട്രൈ ഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന രക്തത്തിലെ കൊഴുപ്പിന്റെ തോതു കുറയ്ക്കുന്നു. അങ്ങനെ ടോട്ടൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കിയാൽ ഹൈപ്പർടെൻഷൻ(ഉയർന്ന ബിപി) ഉളളവരുടെ രക്തസമ്മർദം കുറയ്ക്കാം. ഉയർന്ന ബിപിക്കു ചികിത്സതേടു
