യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി; ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ ട്രോ​ളി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ

2026ലെ ​യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തി​ന് പി​ന്നാ​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ ല​ക്ഷ്യ​മി​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ളു​ക​ളും മീ​മു​ക​ളും പ്ര​വ​ഹി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ വ്യ​ക്ത​മാ​യ മു​ന്നേ​റ്റം നേ​ടി​യ​തോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡി​ങ് ആ​യ​ത്.

യു​എ​സ് മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്തു. ടെ​ക്സ​സ്, കാ​ൻ​സാ​സ്, അ​യോ​വ, സൗ​ത്ത് ക​രോ​ലി​ന തു​ട​ങ്ങി​യ റി​പ്പ​ബ്ലി​ക്ക​ൻ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ വി​ജ​യം ക​ണ്ടു. ട്രം​പി​ന്‍റെ ബാ​ക്കി കാ​ലാ​വ​ധി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന് വ​ലി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ൾ തീ​ർ​ക്കു​ന്ന​താ​ണ് ഈ ​വി​ജ​യം.

ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വ​ൻ വി​ജ​യ​ത്തെ വി​ശേ​ഷി​പ്പി​ക്കാ​ൻ #BlueTsunami, #Bluenami തു​ട​ങ്ങി​യ ഹാ​ഷ്‌​ടാ​ഗു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ട്രം​പി​ന്‍റെ ക​ർ​ശ​ന​മാ​യ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് “അ​മേ​രി​ക്ക ട്രം​പി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തെ നാ​ടു​ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് തോ​ന്നു​ന്നു” എ​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളും വൈ​റ​ലാ​യി​ട്ടു​ണ്ട്. ടെ​ക്സ​സി​ൽ ഉ​ൾ​പ്പെ​ടെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നെ പ​രി​ഹ​സി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. താ​ൻ നേ​രി​ട്ട് മ​ത്സ​ര​രം​ഗ​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും താ​നാ​ണ് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ വ​ൻ വി​ജ​യം നേ​ടു​മാ​യി​രു​ന്നു എ​ന്നു​മാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ട്. എ​ങ്കി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രം​പി​നെ​തി​രെ​യു​ള്ള മീം ​ഫെ​സ്റ്റ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

 

 

Related posts

Leave a Comment