അ​ഭി​റാം കൊ​ല​ക്കേ​സി​ൽ ഇ​ൻ​സ്റ്റ​ഗ്രാം ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മം; ആ​സൂ​ത്ര​ണ​ത്തി​ൽ ഐ​ശ്വ​ര്യ​യ്ക്കും പ​ങ്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങാ​പ്പാ​റ അ​ഭി​റാം കൊ​ല​പാ​ത​ക കേ​സി​ൽ ഇ​തു​വ​രെ പ്ര​ധാ​നി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 17-കാ​ര​നെ പൂ​ജ​പ്പു​ര ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ചെ​യ്യാ​ൻ ധൈ​ര്യം കാ​ണി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ശ്രീ​കാ​ര്യം സ്റ്റേ​ഷ​നി​ലെ കാ​പ്പ ലി​സ്റ്റി​ലു​ള്ള റൗ​ഡി​യാ​യ 22കാ​ര​ൻ ഉ​മ​ർ മു​ഫ്താ​റാ​ണ് ര​ണ്ടാം പ്ര​തി. കൊ​ല​പാ​ത​ക​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ​തും ഒ​ളി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന​തും ഇ​യാ​ളാ​ണ്.

മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ മൂ​ന്നാം പ്ര​തി 18 വ​യ​സ്സു​ള്ള ആ​ന​ന്ദ​യു​ടെ ഫോ​ണും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഭി​റാ​മി​നെ കെ​ണി​യി​ൽ​പ്പെ​ടു​ത്തി വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ര​ണ്ടാം പ്ര​തി​യാ​യ ഉ​മ​റി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് 22 വ​യ​സ്സു​ള്ള ഐ​ശ്വ​ര്യ​യാ​ണ് നാ​ലാം പ്ര​തി. 22കാ​രി​യാ​യ യു​വ​തി​യ്ക്ക് കൊ​ല​പാ​ത​ക വി​വ​രം അ​റി​യാ​മാ​യി​രു​ന്നു. അ​ത് മ​റ​ച്ചു​വെ​ച്ച​തി​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് ഈ ​യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് ത​ന്നെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ര​ട്ട​കൊ​ല​പാ​ത​ക​ത്തി​നാ​ണ് പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. ര​ണ്ടാ​മ​ത്തെ​യാ​ളെ വി​ളി​ച്ചു​വ​രു​ത്താ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പൊ​ലി​സ് ക​രു​തു​ന്നു. സം​ഭ​വ ദി​വ​സം അ​ഭി​റാം വീ​ട്ടി​ൽ നി​ന്ന് ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 16 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ല​പ്പെ​ട്ട അ​ഭി​റാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ചാ​റ്റു​ക​ൾ എ​ങ്ങ​നെ ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ടു എ​ന്ന് പ​രി​ശോ​ധി​ക്കും. അ​ഭി​റാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് മ​റ്റൊ​രു പെ​ൺ​സു​ഹൃ​ത്തു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ ​പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

അ​ഭി​റാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് നി​ര​വ​ധി ചാ​റ്റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ന​വ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ‌അ​ഭി​റാ​മി​ന്‍റെ ഫോ​ൺ തോ​ട്ടി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞു എ​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി പൊ​ലി​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. സ്‌​കൂ​ബ ടീം ​ഉ​ൾ​പ്പെ​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫോ​ൺ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പൊ​ലി​സു​കാ​രെ വി​ന്യ​സി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തും.

അ​ഭി​രാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് മ​റ്റൊ​രാ​ളി​ന്‍റേ​തു​മാ​യി ഷെ​യ​ർ ചെ​യ്തി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഭി​രാം കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​മ്പും കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷ​വു​മാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.

അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ്

തി​രു​വ​ന​ന്ത​പു​രം: പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​രു​ൽ ബി. ​കൃ​ഷ്ണ ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ഭി​രാ​മി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ന്നു​ത​ന്നെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തി​രു​ന്നു.

പൊ​ലി​സി​ൽ പ​രാ​തി ല​ഭി​ക്കു​ന്ന​തി​നു മു​ൻ​പു ത​ന്നെ അ​ഭി​രാം കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ഭി​രാ​മി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ വി​ട്ട​യ​ച്ചു. അ​ഭി​രാ​മി​നെ അ​വ​സാ​ന​മാ​യി വി​ളി​ച്ച ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ന്‍റെ കാ​മു​കി അ​ന​ന്ത​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ലൂ​ടെ കൂ​ട്ടു​പ്ര​തി​യാ​യ ഉ​മ​റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു. മൂ​വ​രെ​യും ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​തെ​ന്നാ​ണ് ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. അ​ഭി​രാ​മി​നെ കാ​ണാ​താ​യെ​ന്ന പ​രാ​തി ല​ഭി​ച്ച​ത് കൊ​ല്ല​പ്പെ​ട്ട​തി​നു​ശേ​ഷം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ല​ക്ഷ്യ​മി​ട്ട​ത് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ​യി​ൽ 17കാ​ര​നാ​യ അ​ഭി​രാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കു പ​ങ്കു​ണ്ടോ​യെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ മ​റ്റാ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കാ​ണാ​താ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലും തു​ട​രു​ക​യാ​ണ്.

പ്ര​തി​യാ​യ 17കാ​ര​ന്‍റെ മു​ൻ കാ​മു​കി​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ൺ​സു​ഹൃ​ത്തി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ക്രി​മി​ന​ൽ സം​ഘം പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​യാ​ളെ നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സു​ഹൃ​ത്താ​യ അ​ഭി​രാ​മി​നെ കെ​ണി​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ന​ന്ത​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ അ​ഭി​രാ​മി​ന് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു പാ​ങ്ങ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലേ​ക്ക് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തി. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ ഉ​മ​റും 17കാ​ര​നാ​യ പ്ര​തി​യും ഇ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്നു. അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ഭി​രാ​മി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കു​ഴി​യി​ലി​ട്ട് ക​രി​യി​ല​കൊ​ണ്ടു മൂ​ടി

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ല്‍ കെ​ട്ടി ആ​ക്കു​ളം കാ​യ​ലി​ല്‍ ത​ള്ളാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ​ദ്ധ​തി​യെ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം. എ​ന്നാ​ല്‍ മൃ​ത​ദേ​ഹ​വു​മാ​യി പോ​കു​ന്ന വ​ഴി​യി​ല്‍ ആ​ളു​ക​ളെ ക​ണ്ട​തോ​ടെ ഈ ​നീ​ക്കം ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ മ​തി​ല്‍​ക്കെ​ട്ട് ത​ക​ര്‍​ന്ന ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന കു​ഴി​യി​ല്‍ മൃ​ത​ദേ​ഹം ഇ​ട്ട് ക​രി​യി​ല​കൊ​ണ്ട് മൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ ആ​സൂ​ത്ര​ണ​വും തെ​ളി​വു ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും അ​ന്വേ​ഷ​ണ​സം​ഘം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ല്‍ പൊ​ലി​സി​നു നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ങ്ങ​പ്പാ​റ​യി​ല്‍​നി​ന്ന് അ​ഭി​രാ​മി​നെ പ്ര​തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് ഇ​രു​വ​രും പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളും ദൃ​ശ്യ​ങ്ങ​ളും മ​റ്റു ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ത​മ്മി​ല്‍ ഒ​ത്തു​നോ​ക്കി​യാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷ​മു​ള്ള നീ​ക്ക​ങ്ങ​ളും മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച രീ​തി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ചാ​ക്ക് എ​ന്തി​ന് ?

കൊ​ല​പാ​ത​കം പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ന്‍റെ ഫ​ല​മ​ല്ലെ​ന്നും അ​തി​നു പി​ന്നി​ല്‍ നേ​ര​ത്തേ ആ​സൂ​ത്ര​ണം ന​ട​ന്നി​രു​ന്നു​വെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം. കൊ​ല​പാ​ത​കം ല​ക്ഷ്യ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ചാ​ക്ക് എ​ന്തി​നു കൊ​ണ്ടു​വ​ന്നു എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി ചാ​ക്കി​ലാ​ക്കി ഉ​പേ​ക്ഷി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ കാ​മു​ക​ൻ വ​രാ​തി​രി​ക്കു​ക​യും കാ​മു​ക​ന്‍റെ സു​ഹൃ​ത്താ​യ അ​ഭി​രാം കൊ​ല​പാ​ത​ക​സം​ഘ​ത്തോ​ടു എ​തി​രി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക‍​യും ചെ​യ്ത​തോ​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ആ​ന​ന്ദ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ന്നാം പ്ര​തി​യാ​യ 17 വ​യ​സു​കാ​ര​ന്‍ വാ​ങ്ങി വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി​രു​ന്നു. ഈ ​ഫോ​ണു​പ​യോ​ഗി​ച്ച് ര​ണ്ടു ദി​വ​സ​ത്തോ​ളം കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ആ​ന​ന്ദ​യു​ടെ പേ​രി​ല്‍ അ​ഭി​രാ​മി​ന് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചും പ്ര​തി​ക​ള്‍ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം.

ഒ​ന്നാം പ്ര​തി​യു​ടെ മു​ന്‍ കാ​മു​കി​യു​ടെ പു​തി​യ കാ​മു​ക​നെ​യാ​യി​രു​ന്നു കൊ​ല​പ്പെ​ടു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​യാ​ളെ അ​ഭി​രാ​മി​നെ​ക്കൊ​ണ്ട് സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഭാ​ഗം. ആ​ന​ന്ദ​യു​ടെ പേ​രി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന 17 വ​യ​സു​കാ​ര​നെ അ​ഭി​രാം വി​ളി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ല്ല. വീ​ണ്ടും വി​ളി​ക്കാ​ന്‍ പ്ര​തി​ക​ള്‍ അ​ഭി​രാ​മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് അ​ഭി​രാം ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് അ​ഭി​രാ​മും ഒ​ന്നാം പ്ര​തി​യും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം. തു​ട​ര്‍​ന്ന് ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ പ്ര​തി​ക​ൾ?

കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ 17 വ​യ​സു​കാ​ര​നെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഈ ​മാ​സം 10 വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നാ​ണ് ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ച​ത്. ര​ണ്ടാം പ്ര​തി ക​ല്ല​മ്പ​ള്ളി പു​തു​വ​ല്‍​വീ​ട്ടി​ല്‍ ഉ​മ​ര്‍ മു​ഫ്താ​ര്‍ (22) കാ​പ്പ കേ​സി​ല​ട​ക്കം പ്ര​തി​യാ​ണ്. മൂ​ന്നാം പ്ര​തി മ​ണ​ക്കാ​ട് ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​നി​യാ​യ ആ​ന​ന്ദ (18) ആ​ണ്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ക​ളു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. അ​ഭി​രാ​മി​നെ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​തി​ലും കൊ​ല​പാ​ത​ക​ത്തി​ലും മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച​തി​ലും ആ​രൊ​ക്കെ എ​ന്തെ​ല്ലാം പ​ങ്കു​വ​ഹി​ച്ചു എ​ന്ന​തി​ലാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം. ആ​ന​ന്ദ​യു​ടെ ഫോ​ണി​ല്‍​നി​ന്ന് അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍, പ്ര​തി​ക​ള്‍ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം, കൊ​ല​പാ​ത​ക​ത്തി​നു മു​മ്പും ശേ​ഷ​വു​മു​ള്ള യാ​ത്ര​ക​ള്‍ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ പേ​രു​ടെ പ​ങ്കാ​ളി​ത്തം ക​ണ്ടെ​ത്തി​യാ​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും.

അ​ഭി​രാ​മി​ന് ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി നാ​ട്

ക​ഴ​ക്കൂ​ട്ടം: ഹൃ​ദ​യം നു​റു​ങ്ങു​ന്ന നൊ​മ്പ​രം ബാ​ക്കി​യാ​ക്കി അ​ഭി​രാം മ​ട​ങ്ങി. പ്ര​ണ​യ​പ്പ​ക നി​റ​ഞ്ഞ​വ​രു​ടെ കൊ​ല​ക്കെ​ണി​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട അ​ഭി​രാ​മി​ന്‍റെ (17) മൃ​ത​ദേ​ഹം ഇ​ന്ന​ലെ വ​ൻ ജ​വാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്‌​ക​രി​ച്ചു. മൃ​ത​ദേ​ഹം പാ​ങ്ങ​പ്പാ​റ സം​ഗീ​ത ന​ഗ​റി​ലെ വാ​ട​ക വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും നി​ല​വി​ളി ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ളെ​യും ഈ​റ​ന​ണി​യി​ച്ചു.
“നി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും അ​ടു​ത്തു​ണ്ട്, ക​ണ്ണു തു​റ​ക്കെ​ടാ മോ​നേ… എ​ന്നു പ​റ​ഞ്ഞ് വാ​വി​ട്ട് നി​ല​വി​ളി​ച്ച അ​മ്മ ധ​ർ​മ​ജ​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലാ​തെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​യാ​സ​പ്പെ​ട്ടു. ദു​ബാ​യി​ൽ ഹോ​സ്‌​റ്റ​ൽ വാ​ർ​ഡ​നാ​യി ജോ​ലി​നോ​ക്കു​ന്ന ധ​ർ​മ​ജ മ​ക​ന്‍റെ മ​ര​ണം വി​വ​ര​മ​റി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

അ​ഭി​രാ​മി​ന്‍റെ സ​ഹോ​ദ​രി ഗ​ൾ​ഫി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ര്യ നാ​ട്ടി​ൽ എ​ത്താ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സ്കാ​രം നീ​ട്ടി​വ​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന​ലെ 10.30ഓ​ടെ വീ​ട്ടി​ൽ എ​ത്തി​ക്കു​മ്പേ​ഴേ​ക്കും വാ​ട​ക​വീ​ടും പ​രി​സ​ര​വും നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹ​പാ​ഠി​ക​ളെ​യും​കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ് ക​രു​വാ​ളി​ച്ച മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ശേ​ഷം നി​ല​വി​ളി​യോ​ടെ ബോ​ധ​ര​ഹി​ത​യാ​യ ധ​ർ​മ​ജ​യെ ബ​ന്ധു​ക്ക​ൾ താ​ങ്ങി​യെ​ടു​ത്തു. മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട പി​താ​വ് മ​ധു​കു​മാ​റും ദുഃ​ഖം താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നു.

(വീ​ണ്ടും വാ​യി​ക്കാം.. ദീ​പി​ക മു​ഖ​പ്ര​സം​ഗം…)

ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ മു​ള​ച്ച​ത​ല്ല ക​ഴ​ക്കൂ​ട്ട​ത്തെ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് 17കാ​ര​നും പെ​ൺ​കു​ട്ടി​യു​മൊ​ക്കെ ഉ​ൾ​പ്പെ​ട്ട ക്രൂ​ര കൊ​ല​പാ​ത​കം കേ​ര​ള​ത്തെ ന​ടു​ക്കി​ക്ക​ള​ഞ്ഞു. ഒ​ന്നാ​മ​ത്, അ​ത് അ​ത്ര​യ്ക്കു ക്രൂ​ര​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്, അ​വ​ർ ത​ങ്ങ​ളു​ടെ മു​റ്റ​ത്തേ​ക്കും വ​രു​മോ എ​ന്ന ആ​ധി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട​ത​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ സ​ഹ​പാ​ഠി​ക​ളെ​പ്പോ​ലും മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ളും ദൃ​ശ്യ​ങ്ങ​ളും പെ​രു​കി. എ​ന്താ​ണു കാ​ര​ണം? കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന വ​ർ​ധി​ക്കു​ക​യാ​ണോ അ​തോ വെ​റു​പ്പും വി​ദ്വേ​ഷ​വും അ​ക്ര​മ​വാ​സ​ന​യും വ​ർ​ധി​ച്ച സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും മാ​റു​ക​യാ​ണോ എ​ന്ന​തു​കൂ​ടി പ​ഠി​ക്കേ​ണ്ട​തു​ണ്ട്. സ​ഹ​ജീ​വി​ക​ളെ​യും ഇ​ത​ര മ​ത​സ്ഥ​രെ​യും കൊ​ല്ലാ​ൻ​പോ​ലും ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. മ​യ​ക്കു​മ​രു​ന്നും അ​തി​ലും മാ​ര​ക​മാ​യ സി​നി​മ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക​ങ്ങ​ളും സു​ല​ഭ​മാ​യി. ക​ലാ​ല​യ അ​ക്ര​മ​ങ്ങ​ളെ വി​ദ്യാ​ർ​ഥി​പോ​രാ​ട്ട​ങ്ങ​ളാ​ക്കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യാ​പ​ച​യം… മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി ത​നി​ച്ച​ല്ല. മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും സ​ർ​ക്കാ​രും പ​ങ്കാ​ളി​ക​ളാ​ണ്. സ​ർ​ക്കാ​രി​നെ​യും സ​മൂ​ഹ​ത്തെ​യും കൂ​ട്ടു​പ്ര​തി​ക​ളാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ വ​രു​ത്തി​വ​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളെ പ്ര​തി​യാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ങ്കി​ൽ, നാ​യ ക​ടി​ച്ചാ​ൽ ഉ​ട​മ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ങ്കി​ൽ, കു​ട്ടി​ക്കൊ​ല​യാ​ളി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും വ​ള​ർ​ത്തു​ദോ​ഷ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​ചേ​ർ​ക്കേ​ണ്ട​തു​ണ്ട്.

ക​ഴ​ക്കൂ​ട്ട​ത്ത് പ്ര​ണ​യ​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് മു​റു​ക്കി കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി വ​ലി​ച്ചെ​റി​ഞ്ഞു. താ​നാ​ണ് അ​തു ചെ​യ്ത​തെ​ന്നു പ​റ​യു​ന്ന കു​റ്റ​വാ​ളി​ക്കു പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക​ത്വം തു​ണ​യാ​കു​ന്നു. സ​മീ​പ​കാ​ല​ത്തെ നി​ര​വ​ധി കേ​സു​ക​ൾ ഇ​പ്ര​കാ​രം, പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രേ​ക്കാ​ൾ ക​ഠി​ന​ഹൃ​ദ​യ​ത്തോ​ടെ കൊ​ന്നും കൊ​ല്ലാ​ക്കൊ​ല ചെ​യ്തും മു​ന്നേ​റു​ന്ന കു​ട്ടി​ക​ളു​ടേ​താ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക​ളെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളേ​ക്കാ​ൾ പൈ​ശാ​ചി​ക​ത​യോ​ടെ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ട്. ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ൽ ഓ​ഗ​സ്റ്റ് 15ന് ​ഒ​രാ​ളെ കൊ​ന്ന​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും കൂ​ട്ടു​കാ​രു​മാ​ണ്. ജ​നു​വ​രി​യി​ലാ​ണ് ക​ൽ​പ്പ​റ്റ​യി​ൽ, ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​ന് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഒ​രു സം​ഘം ഇ​ടി​ച്ചും ച​വി​ട്ടി​യും വീ​ഴ്ത്തി​യ​ത്. നാ​ലു പ്ര​തി​ക​ളി​ൽ മൂ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ. ആ ​പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 10-ാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​രി​ൽ ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റി​ലി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്. വ​യ​നാ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ സി​ദ്ധാ​ർ​ഥ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​യെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യും ക്രൂ​ര​മ​ർ​ദ​ന​വും ന​ട​ത്തി​യ​തി​ൽ മ​നു​ഷ്യാ​വ​കാ​ശ വാ​യാ​ടി​ക​ളാ​യ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്. ക​ലാ​ല​യ​ങ്ങ​ളി​ലെ നി​ര​വ​ധി​യാ​യ അ​ക്ര​മ​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് രാ​ഷ്‌​ട്രീ​യ മു​ഖം​മൂ​ടി ധ​രി​പ്പി​ച്ചാ​ണ്.

നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്ക​നു​സ​രി​ച്ച്, 2024ൽ ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട 4,878 കേ​സു​ക​ളു​ണ്ട്. ഇ​ത് ഓ​രോ വ​ർ​ഷ​വും കൂ​ടു​ക​യാ​ണ്. ക​ലാ​ല​യ രാ​ഷ്‌​ട്രീ​യ​ത്തി​ലെ സം​ഘ​ടി​ത മു​ഷ്ക്, മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന്, സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ അ​ക്ര​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ, യു​വാ​ക്ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​ങ്ങ​ളാ​യ ന​ടീ​ന​ട​ന്മാ​ർ ഉ​ൾ​പ്പ​ടെ അ​ക്ര​മി​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ക്ര​മ​സി​നി​മ​ക​ൾ, മ​ദ്യ​പാ​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന സീ​രി​യ​ലു​ക​ൾ, കു​ടും​ബ​ങ്ങ​ളി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ, ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച തു​ട​ങ്ങി​യ​വ അ​വ​ഗ​ണി​ക്ക​രു​ത്. അ​താ​യ​ത്, കു​ട്ടി​ക​ളെ കു​റ്റ​വാ​ളി​ക​ളാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ആ​കെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​വ ഒ​ന്നു​മു​ത​ൽ 1.2 ശ​ത​മാ​നം വ​രെ​യാ​ണ്. ഇ​തു വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു കാ​ര​ണം മു​ക​ളി​ൽ പ​റ​ഞ്ഞ​തു​പോ​ലെ വെ​റു​പ്പും പ​ക​യും വി​ദ്വേ​ഷ​വും വ​ർ​ധി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കു​ട്ടി​ക​ൾ എ​ന്ന​തു​കൂ​ടി​യാ​ണ്. സ​ർ​ക്കാ​രും സ​മൂ​ഹ​വും പ​രോ​ക്ഷ​മാ​യും മാ​താ​പി​താ​ക്ക​ൾ പ്ര​ത്യ​ക്ഷ​മാ​യും സ​ഹ​കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നു പ​റ​യേ​ണ്ടി​വ​രും.

മ​റ്റൊ​രു ചോ​ദ്യം, കൊ​ടും കു​റ്റു​വാ​ളി​ക​ൾ​ക്ക് കു​ട്ടി​ക​ളെ​ന്ന പ​രി​ഗ​ണ​ന ന​ൽ​ക​ണ​മോ​യെ​ന്ന​താ​ണ്. 2012 ഡി​സം​ബ​ർ 16ന് ​ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ 23കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ഈ ​ച​ർ​ച്ച സ​ജീ​വ​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​യി​രു​ന്നു. നി​ർ​ഭ​യ കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് 2015ൽ ​ഭേ​ദ​ഗ​തി ചെ​യ്തു. അ​ത​നു​സ​രി​ച്ച്, 16 മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ കൊ​ല​പാ​ത​കം, ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ അ​തീ​വ​ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടാ​ൽ അ​വ​രെ മു​തി​ർ​ന്ന വ്യ​ക്തി​യാ​യി ക​ണ്ട് വി​ചാ​ര​ണ ചെ​യ്യാം. കു​റ്റം ചെ​യ്ത കു​ട്ടി​യു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​ക്വ​ത പ​രി​ശോ​ധി​ച്ച​ശേ​ഷം ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാം. കു​ട്ടി​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 77.7 ശ​ത​മാ​ന​വും 16 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്. കു​ട്ടി​ക​ളി​ൽ ഗൗ​ര​വ​മേ​റി​യ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന​തും ഈ ​പ്രാ​യ​ത്തി​ലു​ള്ള​വ​രാ​ണ്. അ​താ​യ​ത്, 16നും 18​നും ഇ​ട​യി​ലു​ള്ള കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്കു പ​രി​ര​ക്ഷ കി​ട്ട​ണ​മെ​ന്നി​ല്ല.

കു​റ്റ​വാ​ളി​ക​ളാ​യ കു​ട്ടി​ക​ളെ ശി​ക്ഷി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​തി​നൊ​പ്പം അ​വ​ർ കു​റ്റ​വാ​ളി​ക​ളാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളെ പി​ഴു​തെ​റി​യു​ക എ​ന്ന​തും മു​ഖ്യ​മാ​ണ്. ആ​ദ്യം മാ​താ​പി​താ​ക്ക​ളു​ടെ​യും തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ​യും ക​ൺ​മു​ന്നി​ലാ​ണ് ഓ​രോ കു​ട്ടി​യും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളോ ‘കൊ​ടി​പി​ടി​ച്ച’ തെ​മ്മാ​ടി​യോ സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​രോ കു​റ്റ​വാ​ളി​ക​ളോ ആ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ശി​ക്ഷ​യും ശി​ക്ഷ​ണ​വും ഫ​ല​വ​ത്താ​കാ​തെ വ​രു​ന്പോ​ൾ, അ​ത്ത​രം കു​ട്ടി​ക​ളെ കൗ​ൺ​സ​ലിം​ഗ്, ബി​ഹേ​വി​യ​ർ തെ​റാ​പ്പി ഉ​ൾ​പ്പ​ടെ​യു​ള്ള ശാ​സ്ത്രീ​യ ചി​കി​ത്സ​ക​ൾ​ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ളും ഗെ​യി​മു​ക​ളും നി​യ​ന്ത്രി​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്രാ​യ​പ​രി​ധി നി​ർ​ബ​ന്ധ​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​വ​ർ​ക്കു വ​ലു​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ലാ​ഭ​മ​ല്ല, സ്വ​ന്തം കു​ട്ടി​ക​ളു​ടെ ജീ​വി​ത​മാ​ണ്. ക​ഴ​ക്കൂ​ട്ട​ത്തേ​ത് ഉ​ൾ​പ്പ​ടെ ഒ​രു കു​ട്ടി​ക്കു​റ്റ​വാ​ളി​യും ഇ​ന്ന​ല​ത്തെ മ​ഴ​യ​ത്ത​ങ്ങു മു​ള​ച്ച​ത​ല്ല. അ​വ​ർ ആ​യു​ധ​ത്തി​നു മൂ​ർ​ച്ച കൂ​ട്ടി​യ​ത് മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​ർ​വി​കാ​ര​ത​യു​ടെ ഉ​ര​ക​ല്ലി​ലാ​ണ്. അ​വ​രും കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. കോ​ട​തി​ക​ളു​ടെ ശി​ക്ഷ​യ്ക്കു മു​ന്പ് കു​ട്ടി​ക​ളു​ടെ കാ​വ​ൽ​ക്കാ​ർ ശി​ക്ഷ​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കി​യാ​ൽ വ​രാ​നി​രി​ക്കു​ന്ന ഇ​ര​ക​ളെ​ങ്കി​ലും ര​ക്ഷ​പ്പെ​ടും.

Related posts

Leave a Comment