ക​ട​യി​ൽ ക​യ​റി മു​ത​ല; ക​സേ​ര​യെ​ടു​ത്ത് നേ​രി​ടാ​നൊ​രു​ങ്ങി ഉ​പ​ഭോ​ക്താ​വ്; യു​എ​സി​ൽ നി​ന്നൊ​രു വി​ചി​ത്ര ദൃ​ശ്യം

ബേ​ഗ​ൽ വി​ൽ​ക്കു​ന്ന ക​ട​യ്ക്കു​ള്ളി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന മു​ത​ല​യെ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യി ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ സൗ​ത്ത്പോ​ർ​ട്ടി​ലു​ള്ള ‘ബേ​ഗ​ൽ ഡോ​ക്ക് എ​ക്സ്പ്ര​സ്’ എ​ന്ന ക​ട​യി​ലാ​ണ് ഈ ​വി​ചി​ത്ര സം​ഭ​വം ന​ട​ന്ന​ത്.

ക​ട​യു​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന ഏ​ക​ദേ​ശം മൂ​ന്ന് അ​ടി നീ​ള​മു​ള്ള മു​ത​ല, സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലൂ​ടെ ന​ട​ന്ന് മു​ൻ​വ​ശ​ത്തെ കൗ​ണ്ട​റി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ മു​ത​ല ക​ട​യ്ക്കു​ള്ളി​ലൂ​ടെ നീ​ങ്ങു​ന്ന​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​നാ​യ ഒ​രു ഉ​പ​ഭോ​ക്താ​വ് സ്വ​യം ര​ക്ഷ​യ്ക്കാ​യി ക​സേ​ര​യെ​ടു​ത്ത് അ​തി​നെ നേ​രി​ടാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​ത് കാ​ണാം.

ക​ട ഉ​ട​മ​യാ​യ ജെ​സ്സി ഡ്രി​സ്കോ​ൾ പു​തി​യ ഓ​വ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ത​ല അ​ക​ത്തു​ക​യ​റി​യ​ത്. താ​ൻ ഒ​രി​ക്ക​ലും ഒ​രു ബേ​ഗ​ൽ ഷോ​പ്പി​ൽ മു​ത​ല​യെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ട് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ ആ​ലി​ഗേ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​മു​ത​ല​യെ സൗ​ത്ത്പോ​ർ​ട്ട് പോ​ലീ​സും മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റും ചേ​ർ​ന്ന് സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി സ്വാ​ഭാ​വി​ക​വാ​സ​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, “ഞ​ങ്ങ​ളു​ടെ ഫ്ര​ഷ് ബേ​ഗ​ലു​ക​ളു​ടെ രു​ചി​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഇ​പ്പോ​ൾ കാ​ടു​ക​ളി​ലും എ​ത്തി​യെ​ന്ന് തോ​ന്നു​ന്നു” എ​ന്ന് ത​മാ​ശ​രൂ​പേ​ണ ക​ട​യു​ട​മ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

നോ​ർ​ത്ത് ക​രോ​ലി​ന​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ മ​നു​ഷ്യ​രും മു​ത​ല​ക​ളും ത​മ്മി​ൽ നേ​രി​ട്ടു​കാ​ണു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വ​ന്യ​ജീ​വി വി​ഭ​വ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

 

Related posts

Leave a Comment