ദാ​മ്പ​ത്യ​ത്തി​ലെ വ​ഴ​ക്കു​ക​ൾ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം; മൂന്ന് വ​ഴി​ക​ൾ പ​ങ്കു​വെ​ച്ച് അ​ങ്കു​ർ വ​രി​ക്കൂ​വും ഭാ​ര്യ​യും

പ​ങ്കാ​ളി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും വ​ഴ​ക്കു​ക​ളും എ​ങ്ങ​നെ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​മു​ഖ സം​രം​ഭ​ക​നും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ങ്കു​ർ വ​രി​ക്കൂ​വും ഭാ​ര്യ രു​ചി​യും. ത​ങ്ങ​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​മ്പോ​ൾ പി​ന്തു​ട​രാ​റു​ള്ള മൂ​ന്ന് ല​ളി​ത​മാ​യ ത​ത്വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ അ​ങ്കു​ർ വ​രി​ക്കൂ പ​ങ്കു​വെ​ച്ചു.

ബ​ന്ധ​ങ്ങ​ളി​ൽ പ​ര​സ്പ​ര ബ​ഹു​മാ​ന​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ ഇ​രു​വ​രും നി​ർ​ദ്ദേ​ശി​ക്കു​ന്ന 3 പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്:
മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ലോ കു​ട്ടി​ക​ളു​ടെ മു​ന്നി​ലോ വെ​ച്ച് ഒ​രി​ക്ക​ലും ത​ർ​ക്ക​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​ത്. ഇ​ത് ദാ​മ്പ​ത്യ​ത്തി​ലെ സ്വ​കാ​ര്യ വി​ഷ​യ​മാ​യ​തി​നാ​ൽ അ​ട​ച്ചി​ട്ട മു​റി​യി​ൽ ഇ​രു​ന്ന് സ്വ​കാ​ര്യ​മാ​യി മാ​ത്രം സം​സാ​രി​ക്കു​ക. വ​ഴ​ക്ക് തീ​ർ​ക്കാ​തെ രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ക്ക​രു​ത്. എ​ത്ര വൈ​കി​യാ​ലും പ​ര​സ്പ​രം സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്രം ഉ​റ​ങ്ങു​ക.

ആ​രാ​ണ് ശ​രി ആ​രാ​ണ് തെ​റ്റ് എ​ന്ന് തെ​ളി​യി​ക്കാ​ന​ല്ല ശ്ര​മി​ക്കേ​ണ്ട​ത്. പ​ര​സ്പ​രം പോ​രാ​ടു​ന്ന​തി​ന് പ​ക​രം ര​ണ്ടു​പേ​രും ചേ​ർ​ന്ന് ആ ​പ്ര​ശ്ന​ത്തി​നെ​തി​രെ പോ​രാ​ടു​ക​യും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യു​മാ​ണ് ചെ​യ്യേ​ണ്ട​ത്.

ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ ത​മാ​ശ​രൂ​പേ​ണ ത​ങ്ങ​ളു​ടെ വ​ഴ​ക്കു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന രീ​തി​ക​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളാ​യി പ​ങ്കു​വെ​ച്ചു. വ്യ​ക്തി​ഗ​ത ധ​ന​കാ​ര്യം, ക​രി​യ​ർ, സം​രം​ഭ​ക​ത്വം, വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സ്ഥി​ര​മാ​യി വീ​ഡി​യോ​ക​ളും ലേ​ഖ​ന​ങ്ങ​ളും പ​ങ്കു​വെ​ക്കാ​റു​ള്ള എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​ണ് അ​ങ്കു​ർ വ​രി​ക്കൂ.

 

 

Related posts

Leave a Comment