കൊച്ചി: ആഡംബര ഹോട്ടലിൽ യുവതിക്ക് നിർബന്ധിച്ചു എംഡിഎംഎ നൽകാൻ ശ്രമിച്ചയാൾ പൊലിസ് പിടിയിലായി. തൃശൂർ സ്വദേശിയായ ശിഹാബുദ്ദീൻ ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 0.120 ഗ്രാം എംഡിഎംഎയും 2,02,000 രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും പൊലിസ് പിടിച്ചെടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് ശിഹാബുദ്ദീൻ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിയിൽ യുവതിയെ മുറിയിലേക്ക് വിളിച്ചുവരുത്തി എംഡിഎംഎ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഇയാൾ കടവന്ത്ര പൊലിസിനോട് വെളിപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
