പ​തി​നാ​റു​കാ​രി​യെ സ്പാ​ക​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ മാ​തൃ​സ​ഹോ​ദ​രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

കോ​വ​ളം: പ​തി​നാ​റു​കാ​രി​യെ വി​വി​ധ സ്പാ​ക​ളി​ലെ​ത്തി​ച്ച് നി​ര​വ​ധി പേ​ർ പീ​ഡി​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കു​ട്ടി​യു​ടെ മാ​തൃ​സ​ഹോ​ദ​രി​യു​മാ​യ സ്ത്രീ​യെ അ​ടു​ത്ത ദി​വ​സം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

കു​ട്ടി​യെ എ​ത്തി​ച്ചി​രു​ന്ന കോ​വ​ള​ത്തെ ഡ്രീം​സ്, ആ​യു​ർ​കേ​ര​ള സ്പാ​ക​ൾ, ഡാ​ലി​യ ഹോം​സ്റ്റേ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ളെ നേ​രി​ട്ടെ​ത്തി​ച്ചാ​യി​രി​ക്കും തെ​ളി​വെ​ടു​പ്പ്. കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​വ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​യി​ല​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, കേ​സി​ലെ ര​ണ്ടാം പ്ര​തി​യും ഒ​ന്നാം പ്ര​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യ ജെ​ല്ലാ ഗോ​പി​യെ ത​മി​ഴ്നാ​ട് വ​ണ്ട​ല്ലൂ​ർ പൊ​ലീി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. കു​ട്ടി​യെ ചെ​ന്നൈ ഗൂ​ഡു​വാ​ഞ്ചേ​രി​യി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന സ്പാ​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ണ്ട​ല്ലൂ​രി​ലെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment