വി​മാ​ന​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫ്ലാ​ഷ്‌​ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ച് ഇ​ൻ​ഡി​ഗോ പൈ​ല​റ്റി​ന്‍റെ ദീ​പാ​വ​ലി ആ​ഘോ​ഷം; വീ​ഡി​യോ വൈ​റ​ൽ

ആ​കാ​ശ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ വെ​ച്ച് വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച് ഒ​രു കൂ​ട്ടം യാ​ത്ര​ക്കാ​ർ. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ പൈ​ല​റ്റാ​യ പ്ര​ദീ​പ് കൃ​ഷ്ണ​ന്‍റെ ആ​ശ​യ​മാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ൽ വേ​റി​ട്ടൊ​രു ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

പ്ര​ദീ​പ് കൃ​ഷ്ണ​ൻ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഈ ​ഹൃ​ദ്യ​മാ​യ നി​മി​ഷ​ങ്ങ​ളു​ള്ള​ത്. വി​മാ​ന​ത്തി​ലെ അ​നൗ​ൺ​സ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന പൈ​ല​റ്റ്, വെ​ളി​ച്ച​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യ ദീ​പാ​വ​ലി എ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ച്ചു ആ​ഘോ​ഷി​ക്കാ​മെ​ന്ന് നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​ല്ലാ​വ​രോ​ടും മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ടു​ത്ത് ഫ്ലാ​ഷ്‌​ലൈ​റ്റു​ക​ൾ (ടോ​ർ​ച്ച്) ഓ​ൺ ചെ​യ്യാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പൈ​ല​റ്റി​ന്‍റെ വാ​ക്ക് കേ​ട്ട് യാ​ത്ര​ക്കാ​ർ ഒ​ന്ന​ട​ങ്കം ഫോ​ൺ ടോ​ർ​ച്ചു​ക​ൾ തെ​ളി​ച്ച​തോ​ടെ വി​മാ​ന​ത്തി​ന്‍റെ ക്യാ​ബി​ൻ നി​മി​ഷ​നേ​രം കൊ​ണ്ട് വെ​ളി​ച്ച​ത്താ​ൽ നി​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ​ക്ക് പൈ​ല​റ്റ് ന​ൽ​കി​യ ര​സ​ക​ര​മാ​യ ആ​ശം​സ​യും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. “ഇ​ന്ന് നി​ങ്ങ​ൾ ക​ഴി​ക്കു​ന്ന ഓ​രോ മ​ധു​ര​പ​ല​ഹാ​ര​വും അ​ത്ഭു​ത​ക​ര​മാ​യി പ്രോ​ട്ടീ​നാ​യി മാ​റ​ട്ടെ! ഏ​വ​ർ​ക്കും ദീ​പാ​വ​ലി ആ​ശം​സ​ക​ൾ! ന​ന്നാ​യി ആ​സ്വ​ദി​ക്കൂ, ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കൂ, ‘ജോ​ളി ആ ​ഇ​റു​ങ്ക’ (സ​ന്തോ​ഷ​മാ​യി​രി​ക്കൂ)” എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യ്‌​ക്കൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ച വ​രി​ക​ൾ.

വീ​ടു​ക​ളി​ൽ നി​ന്നും പ്രി​യ​പ്പെ​ട്ട​വ​രി​ൽ നി​ന്നും അ​ക​ലെ ആ​യി​രു​ന്നി​ട്ടും, മൊ​ബൈ​ൽ ഫ്ലാ​ഷ്‌​ലൈ​റ്റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഒ​രു സാ​ധാ​ര​ണ വി​മാ​ന​യാ​ത്ര​യെ അ​വി​സ്മ​ര​ണീ​യ​മാ​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ. ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ വ​ലി​യ അ​ല​ങ്കാ​ര​ങ്ങ​ളോ ആ​ർ​ഭാ​ട​ങ്ങ​ളോ വേ​ണ​മെ​ന്നി​ല്ലെ​ന്നും, ന​ല്ലൊ​രു മ​ന​സ്സ് മാ​ത്രം​മ​തി ആ​കാ​ശ​ത്തും സ​ന്തോ​ഷം നി​റ​യ്ക്കാ​നെ​ന്നും ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്നു.

 

 

Related posts

Leave a Comment