6.5 കി​ലോ സ്വ​ർ​ണവും നൂ​റു​ക​ണ​ക്കി​ന് വ​ജ്ര​ങ്ങ​ളും കൊ​ണ്ട് ദീ​പാ​വ​ലി രം​ഗോ​ലി; അ​മ്പ​ര​പ്പി​ച്ച് ദു​ബാ​യ്

സാ​ധാ​ര​ണ​യാ​യി വ​ർ​ണ​പ്പൊ​ടി​ക​ളും അ​രി​പ്പൊ​ടി​യും പൂ​വി​ത​ളു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ദീ​പാ​വ​ലി​ക്ക് രം​ഗോ​ലി ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്ര​ങ്ങ​ളും കൊ​ണ്ട് പ​ടു​കൂ​റ്റ​ൻ രം​ഗോ​ലി തീ​ർ​ത്ത് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് ദു​ബാ​യ്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘സി​റ്റി സെ​ന്‍റ​ർ ദേ​ര’ മാ​ളി​ലാ​ണ് ഈ ​ആ​ഡം​ബ​ര ക​ലാ​രൂ​പം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ ‘ദ​മാ​സ്’, ദു​ബാ​യ് ഫെ​സ്റ്റി​വ​ൽ​സ് ആ​ൻ​ഡ് റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത് ഒ​രു​ക്കി​യ​ത്.

ഏ​ക​ദേ​ശം 6.5 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന 213 സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. മാ​ല​ക​ൾ, വ​ള​ക​ൾ, ക​മ്മ​ലു​ക​ൾ, പെ​ൻ​ഡ​ന്‍റു​ക​ൾ എ​ന്നി​വ അ​തി​മ​നോ​ഹ​ര​മാ​യി അ​ടു​ക്കി​വെ​ച്ചാ​ണ് രം​ഗോ​ലി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. ഇ​തി​നു​പു​റ​മെ 380 കാ​ര​റ്റി​ല​ധി​കം വ​രു​ന്ന വ​ജ്ര​ങ്ങ​ളും ഇ​തി​ന് തി​ള​ക്കം കൂ​ട്ടു​ന്നു.

10 ക​ലാ​കാ​ര​ന്മാ​ർ തു​ട​ർ​ച്ച​യാ​യി 16 മ​ണി​ക്കൂ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ഓ​രോ ആ​ഭ​ര​ണ​വും കൃ​ത്യ​മാ​യ അ​ള​വി​ൽ അ​ടു​ക്കി​വെ​ച്ച് ഈ ​രം​ഗോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഈ ​സ്വ​ർ​ണ രം​ഗോ​ലി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഇ​ത്ര​യും വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ഒ​രു പൊ​തു​സ്ഥ​ല​ത്ത് യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് ദു​ബാ​യി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ആ​ഡം​ബ​ര​ത്തി​ന്റെ​യും തെ​ളി​വാ​ണെ​ന്ന് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ത്തി​ന് തി​ള​ക്ക​മാ​ർ​ന്ന പു​തി​യൊ​രു മു​ഖം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഈ ​ദീ​പാ​വ​ലി കാ​ഴ്ച.

 

 

Related posts

Leave a Comment