ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 150 കോ​ടി​യി​ലേ​ക്ക്; എ​യിം​സി​ലെ ഡി​ജി​റ്റ​ൽ ബോ​ർ​ഡ് ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യാ കൗ​ണ്ട​ർ ബോ​ർ​ഡി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ അ​തി​വേ​ഗം 150 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​വീ​ഡി​യോ വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ 10ന് ​വൈ​കു​ന്നേ​രം 7:27ന് ​പ​ക​ർ​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന വീ​ഡി​യോ പ്ര​കാ​രം, ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ1,48,16,37,145 (ഏ​ക​ദേ​ശം 148.16 കോ​ടി) പി​ന്നി​ട്ട​താ​യാ​ണ് ഡി​ജി​റ്റ​ൽ ബോ​ർ​ഡി​ൽ കാ​ണി​ക്കു​ന്ന​ത്. ഈ ​ക​ണ​ക്കു​ക​ളു​ടെ കൃ​ത്യ​ത​യെ​യും ഉ​റ​വി​ട​ത്തെ​യും കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സം​ശ​യ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​ണ​ക്കു​ക​ളി​ലെ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ ‘യാ​ഷ്’ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് എ​ഐ ചാ​റ്റ്ബോ​ട്ടാ​യ ഗ്രോ​ക്കി​നോ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ചി​രു​ന്നു. ന​വം​ബ​ർ 10ലെ ​എ​യിം​സ് ബോ​ർ​ഡി​ലെ ക​ണ​ക്കു​ക​ൾ ഏ​ക​ദേ​ശം 148.16 കോ​ടി​യാ​ണെ​ന്നും, ഇ​ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​സം​ഖ്യാ പ്ര​വ​ച​ന​ങ്ങ​ളു​മാ​യി ഏ​റെ​ക്കു​റെ ഒ​ത്തു​പോ​കു​ന്ന​താ​ണെ​ന്നും ഗ്രോ​ക്ക് മ​റു​പ​ടി ന​ൽ​കി.

എ​ന്നാ​ൽ, ഇ​ത് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഓ​രോ ജ​ന​ന​വും മ​ര​ണ​വും ത​ത്സ​മ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​മ​ല്ലെ​ന്നും (Real-time tracking), മ​റി​ച്ച് ശ​രാ​ശ​രി ജ​ന​സം​ഖ്യാ വ​ള​ർ​ച്ചാ നി​ര​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി തു​ട​ർ​ച്ച​യാ​യി അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന ഒ​രു ‘ഡെ​മോ​ഗ്രാ​ഫി​ക് പ്രൊ​ജ​ക്ഷ​ൻ ക്ലോ​ക്ക്’ മാ​ത്ര​മാ​ണെ​ന്നും ഗ്രോ​ക്ക് വ്യ​ക്ത​മാ​ക്കി.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ‘വേ​ൾ​ഡ് പോ​പ്പു​ലേ​ഷ​ൻ പ്രോ​സ്പെ​ക്ട്സ് 2024’ (World Population Prospects 2024) പു​തു​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2026 പ​കു​തി​യോ​ടെ ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ 1,476,625,576 (147.66 കോ​ടി) ആ​യി​രു​ന്നു​വെ​ന്ന് വേ​ൾ​ഡോ​മീ​റ്റ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ന​വം​ബ​ർ 10ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് ഏ​ക​ദേ​ശം 148.13 കോ​ടി​യാ​ണ്. നി​ല​വി​ലെ പ്ര​വ​ച​ന​ങ്ങ​ൾ പ്ര​കാ​രം 2028ഓ​ടെ ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ 150 കോ​ടി എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടേ​ക്കും.

 

Related posts

Leave a Comment