നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; ദ​മ്പ​തി​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത് മൂ​ന്നു ല​ക്ഷം, ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ഇ​ട​പെ​ട​ൽ സ​ഹാ​യ​മാ​യി

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ന്‍റെ വ്യാ​ജ കാ​ണി​ച്ച് ദ​മ്പ​തി​ക​ളി​ൽ നി​ന്ന് 3 ല​ക്ഷം രൂ​പ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘം ത​ട്ടി​യെ​ടു​ത്തു.

ഫേ​സ്ബു​ക്കി​ൽ വ​ന്ന വ്യാ​ജ നി​ക്ഷേ​പ പ​ര​സ്യ​ത്തി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പ് സം​ഘം ദ​മ്പ​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വ്യാ​ജ വീ​ഡി​യോ ക​ണ്ട് വി​ശ്വ​സി​ച്ച ഇ​വ​ർ ഉ​യ​ർ​ന്ന ലാ​ഭം പ്ര​തീ​ക്ഷി​ച്ച് പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ​ക​ളാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ആ​കെ 3 ല​ക്ഷം രൂ​പ​യാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത്.

ദ​മ്പ​തി​ക​ൾ വീ​ണ്ടും കൂ​ടു​ത​ൽ പ​ണം കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്തി​യ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലാ​ണ് കു‌​ടു​ത​ൽ ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. സൈ​ബ​ർ ക്രൈം ​വി​ഭാ​ഗ​വും വ​ട​ക​ര പോ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment