ജി​ടി​എ 6 ത​ട​സ​മി​ല്ലാ​തെ ക​ളി​ക്കാ​ൻ ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും പ​ണം ന​ൽ​കി; വൈ​റ​ലാ​യി യു​വാ​വി​ന്‍റെ ‘നോ​ൺ-​ഇ​ന്‍റ​ർ​ഫെ​റ​ൻ​സ്’ ഉ​ട​മ്പ​ടി!

പ​തി​മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ 6’ ഒ​രാ​ഴ്ച​ത്തേ​ക്ക് യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ ക​ളി​ക്കു​ന്ന​തി​നാ​യി ഭാ​ര്യ​യെ​യും മ​ക​ളെ​യും കൊ​ണ്ട് ക​രാ​ർ ഒ​പ്പി​ടു​വി​ച്ച് സ്കോ​ട്ട്‌​ല​ൻ​ഡ് സ്വ​ദേ​ശി. ഡം​ഫ്രീ​സ് ആ​ൻ​ഡ് ഗാ​ലോ​വേ​യി​ലെ ന്യൂ​ട്ട​ൺ സ്റ്റു​വ​ർ​ട്ടി​ൽ നി​ന്നു​ള്ള 38കാ​ര​നാ​യ ഷോ​ൺ ലി​റ്റി​ലാ​ണ് ഈ ​വേ​റി​ട്ട ‘നോ​ൺ-​ഇ​ന്‍റ​ർ​ഫെ​റ​ൻ​സ്’ ക​രാ​ർ ന​ല്കി​യ​ത്.

പെ​യി​ന്‍റ​റും ഡെ​ക്ക​റേ​റ്റ​റു​മാ​യി സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന ഷോ​ൺ, ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി ഒ​രാ​ഴ്ച​ത്തെ അ​വ​ധി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലു​ണ്ടാ​യാ​ൽ വീ​ട്ടു​ജോ​ലി​ക​ളും മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ത​ട​സ്മാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ലാ​ണ് ഭാ​ര്യ ന​താ​ലി​യെ​യും 13-കാ​രി​യാ​യ മ​ക​ൾ ഷാ​ർ​ല​റ്റി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി ഇ​ത്ത​ര​മൊ​രു ക​രാ​ർ ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും പ്ര​ത്യേ​ക തു​ക ന​ൽ​കി​യ​തി​നൊ​പ്പം, വീ​ട്ടി​ലേ​ക്കു​ള്ള പ്ര​തി​വാ​ര ചെ​ല​വി​നു​ള്ള വി​ഹി​തം വ​ർ​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്തു.

ഗെ​യിം ക​ളി​ക്കു​ന്ന ഒ​രാ​ഴ്ച​ക്കാ​ലം ത​ന്നോ​ട് വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട​രു​ത്, എ​ത്ര മ​ണി​ക്കൂ​റാ​യി ക​ളി​ക്കു​ന്നു എ​ന്ന് ചോ​ദി​ക്ക​രു​ത്, സോ​ഫ​യി​ൽ ത​ന്നെ ഇ​രി​ക്കു​ന്ന​തി​ന് ‘മ​ടി​യ​ൻ’ എ​ന്ന് വി​ളി​ക്ക​രു​ത് എ​ന്നി​വ​യാ​ണ് ക​രാ​റി​ലെ പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ. അ​ടു​ക്ക​ള ജോ​ലി​ക​ളും പാ​ത്രം ക​ഴു​ക​ലും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ​യാ​ൾ മു​ൻ​കൂ​ട്ടി പേ​പ്പ​ർ പ്ലേ​റ്റു​ക​ൾ വാ​ങ്ങി വെ​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​ത്തേ​ക്ക് താ​ൻ ഭ​ക്ഷ​ണം പാ​കം ചെ​യ്യി​ല്ലെ​ന്നും ക​രാ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ ഒ​രു ത​മാ​ശ​യ്ക്കാ​യി ത​യ്യാ​റാ​ക്കി ടി​ക്‌​ടോ​ക്കി​ൽ പ​ങ്കു​വെ​ച്ച ക​രാ​റി​ൽ, കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ചി​ല വാ​ച​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. “ഇ​പ്പോ​ഴും ഗെ​യിം ക​ളി​ക്കു​ക​യാ​ണോ?”, “ഈ ​ജോ​ലി ഒ​ന്ന് ചെ​യ്തു ത​രാ​മോ?” തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ഗെ​യി​മി​ന്‍റെ ക​ഥാ​ഗ​തി വെ​ളി​പ്പെ​ടു​ത്തു​ന്ന ‘സ്പോ​യി​ല​റു​ക​ൾ’ ഒ​ഴി​വാ​ക്കാ​നും ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക​ളി​ക്കാ​നു​മാ​ണ് ഈ ​ഉ​ട​മ്പ​ടി​യെ​ന്ന് ഷോ​ൺ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക നേ​ട്ട​മു​ള്ള​തി​നാ​ൽ ഭാ​ര്യ ന​താ​ലി​യും മ​ക​ൾ ഷാ​ർ​ല​റ്റും ക​രാ​റി​ൽ പൂ​ർ​ണ സ​ന്തു​ഷ്ട​രാ​ണ്.

 

Related posts

Leave a Comment