മ​ട്ടാ​ഞ്ചേ​രി​യി​ൽ കാ​റി​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ: ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ക​യ​റി വ​ൻ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏഴ് വാ​ഹ​ന​ങ്ങ​ൾ ത​ക​രു​ക​യും ചെ​യ്തു. ചു​ള്ളി​ക്ക​ലി​ൽ വെ​ച്ച് ഇ​ടി​ച്ച ബൈ​ക്കി​നെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കാ​ർ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

പ​ന​യ​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് ബൈ​ക്കു​മാ​യി അ​മി​ത​വേ​ഗ​ത്തി​ൽ കാ​ർ വ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക​പ്പ​ല​ണ്ടി​മു​ക്കി​ൽ വെ​ച്ച് ഒ​രു സ്ത്രീ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ കാ​ർ, കൂ​ന​ൻ​കു​രി​ശ് പ​ള്ളി എ​ത്തു​ന്ന​തി​നി​ട​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​വ ഉ​ൾ​പ്പെ​ടെ ആ​റ് വാ​ഹ​ന​ങ്ങ​ളെ കൂ​ടി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന പ​ല​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ഒ​ടു​വി​ൽ ബ​സാ​ർ റോ​ഡി​ൽ കൂ​ന​ൻ​കു​രി​ശ് പ​ള്ളി​ക്ക് സ​മീ​പം വെ​ച്ച് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. കാ​ർ ഓ​ടി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡാ​ൽ​ട്ട​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ പൊ​ലി​സ്, അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും രാ​ത്രി വൈ​കി​യും പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment