22,000ന്‍റെ സ്യൂ​ട്ട് വാ​ങ്ങു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; വീ​ടു​വ​യ്ക്കാ​ൻ സ്വ​രൂ​പി​ച്ച പ​ണം തീ​യി​ട്ട് ഭ​ർ​ത്താ​വ്!

പ​ങ്കാ​ളി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കു​ക​ൾ പ​ല​പ്പോ​ഴും പ​ല​രു​ടേ​യും ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​വാ​റു​ണ്ട്. ആ ​ദേ​ഷ്യ​ത്തി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ വി​ളി​ച്ചു പ​റ​യാ​റു​മു​ണ്ട്. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മി​ക്ക​വ​രു​ടേ​യും ദേ​ഷ്യ​വും പി​ണ​ക്ക​വു​മൊ​ക്കെ പ​മ്പ ക​ട​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ദേ​ഷ്യ​വും പി​ണ​ക്ക​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ച സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ വീ​ടു​വ​യ്ക്കാ​ൻ സ്വ​രൂ​പി​ച്ചി​രു​ന്ന പ​ണം ഭ​ർ​ത്താ​വ് തീ​യി​ട്ട് ന​ശി​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. 500 ന്‍റെ നോ​ട്ടു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഭ​ർ​ത്താ​വി​ന്‍റെ ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. 22,000ന്‍റെ വ​സ്ത്രം വാ​ങ്ങു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് ഭാ​ര്യ​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ഏ​ക​ദേ​ശം 22,000 വി​ല​യു​ള്ള ഒ​രു സ്യൂ​ട്ട് വാ​ങ്ങ​ണ​മെ​ന്ന ഭാ​ര്യ​യു​ടെ ആ​ഗ്ര​ഹ​മാ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ തു​ക വ​സ്ത്ര​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ഭ​ർ​ത്താ​വ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​പ​ക​രം വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി സ​മ്പാ​ദ്യം സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്‍റെ വാ​ദം. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്ക് നീ​ങ്ങി.

ഒ​ടു​വി​ൽ വീ​ട് വാ​ങ്ങാ​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ സ്വ​രൂ​പി​ച്ചി​രു​ന്ന പ​ണം പി​ൻ​വ​ലി​ച്ച് വീ​ട്ടി​ലെ​ത്തി​ച്ച ഇ​യാ​ൾ ആ ​നോ​ട്ടു​ക​ൾ കൂ​ട്ടി​യി​ട്ട് തീ​കൊ​ളു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

പ​ണം ക​ത്തി​യെ​രി​ഞ്ഞ് ചാ​ര​മാ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം ഒ​രു നി​മി​ഷ​ത്തെ ദേ​ഷ്യ​ത്തി​ൽ ന​ശി​പ്പി​ച്ച​തെ​ന്തി​നെ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment