ഇ​സ്‌​ലാം മ​ത​ത്തി​ൽ​നി​ന്നു ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ​ജി​പ്തി​ൽ 25 വ​ർ​ഷം ത​ട​വോ വ​ധ​ശി​ക്ഷ​യോ നേ​രി​ടു​ന്ന സെ​യ്ദ് അ​ബ്ദു​ൽ​റ​സേ​ക്കി​നെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: സ​മാ​ധാ​ന​പ​ര​മാ​യി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ഈ​ജി​പ്തി​ൽ 25 വ​ർ​ഷം ത​ട​വോ വ​ധ​ശി​ക്ഷ​യോ നേ​രി​ടു​ന്ന ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ സെ​യ്ദ് അ​ബ്ദു​ൽ​റ​സേ​ക്കി​നെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്‌​ലാം മ​ത​ത്തി​ൽ​നി​ന്നു ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2025 ജൂ​ലൈ​യി​ൽ അ​റ​സ്റ്റി​ലാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ മ​ത​നി​ന്ദ, തീ​വ്ര​വാ​ദം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് ന​ട​ക്കു​ന്ന വി​ചാ​ര​ണ​യി​ൽ അ​ബ്ദു​ൽ​റ​സേ​ക്കി​ന് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​സ് സെ​ന​റ്റ​ർ ജോ​ഷ് ഹാ​വ്‌​ലി ഉ​ൾ​പ്പ​ടെ​യു​ള്ള ആ​റു ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ത്തെ​ഴു​തി​യ​ത്. ജ​യി​ലി​ൽ അ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യും പീ​ഡ​ന​മേ​ൽ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ​ജി​പ്തി​നു​ള്ള യു​എ​സ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഓ​ർ​മി​പ്പി​ച്ചു.

മ​ത​നി​ന്ദ, തീ​വ്ര​വാ​ദ വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ബ്ദു​ൽ​റ​സേ​ക്കി​നെ​തി​രാ​യ കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യ്ക്കും ക​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​യ​ച്ചി​ട്ടു​ണ്ട്. 2018ൽ ​ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തു​മു​ത​ൽ അ​ബ്ദു​ൽ​റ​സേ​ക്കി​ന് ക​ടു​ത്ത പീ​ഡ​ന​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി യു​എ​സ് അ​ന്താ​രാ​ഷ്‌​ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മ്മി​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

തു​ട​ർ​ന്ന് 2019ൽ ​അ​ദ്ദേ​ഹം റ​ഷ്യ​യി​ൽ അ​ഭ​യം തേ​ടി. എ​ന്നാ​ൽ, സ്വ​കാ​ര്യ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് 2023ൽ ​റ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 2024ൽ ​ഈ​ജി​പ്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു.


ഈ​ജി​പ്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ 2025 ജൂ​ലൈ​യി​ൽ വാ​റ​ന്‍റി​ല്ലാ​തെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment