ക​ല്യാ​ണം മാ​ത്ര​മ​ല്ല, സ്വ​ന്തം മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും ഇ​നി മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യാം! 6000 രൂ​പ മുതൽ പാ​ക്കേ​ജു​ക​ളു​മാ​യി പു​തി​യ സ്റ്റാ​ർ​ട്ട​പ്പ്

വി​വാ​ഹം, അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ, വീ​ട് വാ​ങ്ങ​ൽ തു​ട​ങ്ങി​യ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ സ്വ​ന്തം മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​ക​മാ​രും ചി​ന്തി​ക്കാ​റി​ല്ല. ഈ ​പ​തി​വ് മാ​റ്റി​ക്കൊ​ണ്ട്, ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ സ്വ​ന്തം അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി.

ന​മോ ഗം​ഗ വെ​ൽ​ന​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ‘മോ​ക്ഷ വോ​യേ​ജ്’ (Moksh Voyage) എ​ന്ന സ്ഥാ​പ​ന​മാ​ണ് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള സ​മ​ഗ്ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ദുഃ​ഖ​ത്തി​ലാ​യി​രി​ക്കു​മ്പോ​ൾ, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ, മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള വാ​ഹ​നം, സം​സ്കാ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും മോ​ക്ഷ വോ​യേ​ജ് ന​ൽ​കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള വാ​ഹ​നം, മൃ​ത​ദേ​ഹം ചു​മ​ക്കു​ന്ന​വ​ർ, പൂ​ക്ക​ൾ, വി​റ​ക്, പൂ​ജാ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നു​ള്ള പു​രോ​ഹി​ത​ന്മാ​രു​ടെ സേ​വ​നം, ചി​താ​ഭ​സ്മം ശേ​ഖ​രി​ക്ക​ൽ, അ​സ്ഥി നി​മ​ജ്ജ​നം എ​ന്നി​വ​യ്ക്കും സ​ഹാ​യം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, ശ്രാ​ദ്ധം പോ​ലു​ള്ള അ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും, അ​സ്ഥി നി​മ​ജ്ജ​ന​ത്തി​നാ​യി ബോ​ട്ടു​ക​ളും പ്ര​ത്യേ​ക ഘ​ട്ടു​ക​ളും ഏ​ർ​പ്പാ​ടാ​ക്കു​ന്ന​തി​നും ക​മ്പ​നി സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കും അ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 6,000 രൂ​പ മു​ത​ൽ 1.5 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​വി​ധ പാ​ക്കേ​ജു​ക​ളു​ടെ നി​ര​ക്ക്.

ഈ ​സേ​വ​ന​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത ഇ​തി​ന്‍റെ പ്രീ-​പ്ലാ​നിം​ഗ് (മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യാ​നു​ള്ള) സൗ​ക​ര്യ​മാ​ണ്. വ്യ​ക്തി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മ​ര​ണ​ശേ​ഷം എ​ങ്ങ​നെ​യു​ള്ള ച​ട​ങ്ങു​ക​ളും സേ​വ​ന​ങ്ങ​ളു​മാ​ണ് വേ​ണ്ട​തെ​ന്ന് ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ തീ​രു​മാ​നി​ക്കാ​നും ബു​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ​ല കാ​ര്യ​ങ്ങ​ൾ ഓ​ടി​ന​ട​ന്ന് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന ബ​ന്ധു​ക്ക​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നും വ്യ​ക്ത​ത ന​ൽ​കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

സ​മൂ​ഹ​സേ​വ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ബോ​ധ​വ​ത്ക്ക​ര​ണം എ​ന്നി​വ​യി​ലു​ള്ള ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​സം​രം​ഭ​ത്തെ​യും കാ​ണു​ന്ന​തെ​ന്ന് സ്റ്റാ​ർ​ട്ട​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലും മ​റ്റ് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലു​മാ​ണ് മോ​ക്ഷ വോ​യേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​പു​തി​യ ആ​ശ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. “പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ, ഇ​തൊ​രു വ​ലി​യ സ​ഹാ​യ​മാ​ണ്,” എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​നി എ​നി​ക്ക് മ​ര​ണ​ത്തെ​ക്കു​റി​ച്ച് പേ​ടി​ക്കേ​ണ്ട​തി​ല്ല… ചു​മ​ലി​ലേ​റ്റാ​ൻ നാ​ല് ആ​ളു​ക​ളെ​യെ​ങ്കി​ലും ഉ​റ​പ്പാ​യും കി​ട്ടു​മ​ല്ലോ,” എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണം.

 

 

Related posts

Leave a Comment