ഞാ​നും ഒ​രു അ​മ്മ​യാ​യി​രു​ന്നു, എ​ന്‍റെ പേ​ര് എ​വി​ടെ?

മാ​തൃ​ദി​ന​ത്തി​ൽ സം​വി​ധാ​യ​ക​ൻ സു​ജോ​യ് ഘോ​ഷു​മാ​യി ര​സ​ക​ര​മാ​യ വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ന​ടി ത​പ്സി പ​ന്നു. സു​ജോ​യി മാ​തൃ​ദി​നാ​ശം​സ ട്വീ​റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വി​യോ​ജി​പ്പ് അ​റി​യി​ച്ച് ത​പ്സി രം​ഗ​ത്ത് എ​ത്തി​യ​ത്.

സു​ജോ​യി സം​വി​ധാ​നം ചെ​യ്ത ക​ഹാ​നി, ക​ഹാ​നി 2, ബ​ദ്‌ല എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​മ്മ​മാ​രാ​യി അ​ഭി​ന​യി​ച്ച വി​ദ്യാ ബാ​ല​ൻ, അ​മൃ​ത സിം​ഗ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ട്വീ​റ്റി​ൽ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ ഇ​ക്കൂ​ട്ട​ത്തി​ൽ ത​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​താ​ണ് ത​പ്സി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ബ​ദ്ല​യി​ൽ അ​മ്മ​വേ​ഷ​ത്തി​ൽ താ​പ്സി അ​ഭി​ന​യി​ച്ചി​രു​ന്നു.

’ദൈ​വ​വു​മാ​യി നി​ങ്ങ​ളെ ഏ​റ്റ​വു​മ​ധി​കം അ​ടു​പ്പി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ അ​മ്മ​യാ​ണ്’, എ​ന്ന് കു​റി​ച്ചാ​ണ് സു​ജോ​യ് ചി​ത്രം ട്വീ​റ്റ് ചെ​യ്ത​ത്. നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ ത​ന്നെ ഈ ​പോ​സ്റ്റി​നോ​ടു പ്ര​തി​ക​രി​ച്ചു​ള്ള ത​പ്സി​യു​ടെ ക​മ​ന്‍റ് എ​ത്തി.

’ശ്ര​ദ്ധി​ക്കൂ! എ​ന്‍റെ ചി​ത്രം എ​വി​ടെ? ഞാ​നും താ​ങ്ക​ളു​ടെ ഒ​രു ചി​ത്ര​ത്തി​ൽ ഒ​രു അ​മ്മ​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു​എ​ന്നാ​ണു ത​പ്സി കു​റി​ച്ച​ത്. ഫോ​ട്ടോ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന് മ​റു​പ​ടി​യാ​ണ് സു​ജോ​യ് ന​ൽ​കി​യ​ത്.

വ​ള​രെ ചീ​പ്പാ​യി​പ്പോ​യി എ​ന്ന് ഞാ​ൻ പ​റ​യും! ഒ​ന്നാ​മ​ത് ഞാ​ൻ ഒ​രു അ​മ്മ​യാ​യി അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ച്ചു എ​ന്നി​ട്ടും നി​ങ്ങ​ൾ എ​ന്‍റെ ചി​ത്രം പോ​ലും ഇ​ടു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ മ​റു​പ​ടി​ക്കു ത​പ്സി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment