തൊ​ട്ടു​പി​ന്നി​ൽ ചീ​റി​പ്പാ​ഞ്ഞ് ലോ​റി, ഓ​ടു​ന്ന ബൈ​ക്കി​ൽ എ​ഴു​ന്നേ​റ്റു​നി​ന്ന് യു​വാ​വി​ന്‍റെ മ​ര​ണ​ക്ക​ളി; റീ​ൽ​സി​നാ​യി ജീ​വ​ൻ പ​ണ​യം വെ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​നി​ര​ത്തി​ൽ യു​വാ​വി​ന്‍റെ അ​തി​സാ​ഹ​സി​ക പ്ര​ക​ട​നം. ബി​ഹാ​റി​ലാ​ണ് തൊ​ട്ടു​പി​ന്നാ​ലെ ഒ​രു ഭാ​ര​വാ​ഹ​നം വ​രു​ന്ന​ത​റി​യാ​തെ ഓ​ടു​ന്ന ബൈ​ക്കി​ന്‍റെ സീ​റ്റി​ൽ എ​ഴു​ന്നേ​റ്റു​നി​ന്ന് യു​വാ​വ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സം കാ​ണി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

‘ദി ​ബി​ഹാ​ർ’ എ​ന്ന എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. തെ​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ബൈ​ക്ക് ഓ​ടി​ച്ചു​പോ​കു​ന്ന യു​വാ​വ്, പി​ന്നാ​ലെ ഒ​രു ലോ​റി വ​രു​ന്നു​ണ്ടാ​യി​ട്ടും സൈ​ഡ് കൊ​ടു​ക്കാ​നോ സാ​ധാ​ര​ണ രീ​തി​യി​ൽ യാ​ത്ര തു​ട​രാ​നോ ത​യ്യാ​റാ​കു​ന്നി​ല്ല. പ​ക​രം, ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബൈ​ക്കി​ന്‍റെ സീ​റ്റി​ൽ എ​ഴു​ന്നേ​റ്റു​നി​ന്ന് ബാ​ല​ൻ​സ് ചെ​യ്ത് ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

തൊ​ട്ടു​പി​ന്നി​ൽ ത​ന്നെ വ​ലി​യൊ​രു ലോ​റി വേ​ഗ​ത​യി​ൽ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വി​ന്‍റെ ഈ ​മ​ര​ണ​ക്ക​ളി. യാ​ത്ര​യ്ക്കി​ടെ ബാ​ല​ൻ​സ് തെ​റ്റു​ക​യോ, ബൈ​ക്കി​ന്‍റെ വേ​ഗ​ത​യി​ൽ പെ​ട്ടെ​ന്ന് മാ​റ്റം വ​രി​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ൽ അ​ത് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ക്കു​മാ​യി​രു​ന്നു.

“ഈ ​റീ​ൽ​സ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്, ഇ​തി​നെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മോ?” എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് ‘ദി ​ബി​ഹാ​ർ’ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ​ൽ ആ​കു​ന്ന​തി​ന് വേ​ണ്ടി പൊ​തു​നി​ര​ത്തു​ക​ളെ അ​ഭ്യാ​സ​ക്ക​ള​രി​യാ​ക്കി മാ​റ്റു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

 

Related posts

Leave a Comment