ഓ​പ്പ​റേ​ഷ​ൻ സൗ​ന്ദ​ര്യ​യ്‌​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ: പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് ന​ട​ത്തു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ സൗ​ന്ദ​ര്യ’ പ​രി​ശോ​ധ​ന​യ്‌​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ രം​ഗ​ത്ത്. ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​ശോ​ധ​ന​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​യി മാ​റു​ക​യാ​ണെ​ന്ന് സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ദേ​വ​സ്യ മേ​ച്ചേ​രി ആ​രോ​പി​ച്ചു. സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്. വി​ൽ​പ്പ​ന​യ്ക്ക് നി​രോ​ധ​ന​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യാ​പാ​രി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ കാ​ണു​മെ​ന്നും ദേ​വ​സ്യ മേ​ച്ചേ​രി അ​റി​യി​ച്ചു.

വ്യാ​ജ​വും നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് ഓ​പ്പ​റേ​ഷ​ൻ സൗ​ന്ദ​ര്യ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

മ​ല​പ്പു​റ​ത്ത് മു​ഖ​കാ​ന്തി വ​ർ​ധി​പ്പി​ക്കാ​നാ​യി ക്രീം ​ഉ​പ​യോ​ഗി​ച്ച 17കാ​രി​ക്ക് ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ സൗ​ന്ദ​ര്യ​യു​ടെ ഭാ​ഗ​മാ​യി വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്ന​ത്.

Related posts

Leave a Comment