കൊടങ്ങല്ലൂര്‍: എടവിലങ്ങ് കുഞ്ഞയിനിയില്‍ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ തത്ക്ഷണം മരിച്ചു. ഇന്നുരാവിലെ പത്തുമണിയോടെ തോട് വൃത്തിയാക്കുന്നതിനിടെയാണ് തെങ്ങു വീണ് ഇരുവരും ദാരുണമായി കൊല്ലപ്പെട്ടത്.
എടവിലങ്ങ് കാര തളിയാഴ്ചയില്‍ വാസുദേവന്റെ ഭാര്യ തങ്കമണി (63), കാരയില്‍ രാജന്റെ ഭാര്യ പത്മാക്ഷി (70) എന്നിവരാണ് മരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. രാവിലെ എട്ടരയോടെ നേരിയതോതില്‍ പലയിടങ്ങളിലും കാറ്റുവീശിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. പിന്നീടാണ് ജോലി ചെയ്യുന്നതിനിടെ ഇരുവരുടെയും ദേഹത്തേക്ക് തെങ്ങ് കടപുഴകി വീണത്. മറ്റാര്‍ക്കും പരിക്കില്ല.