സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നു സാറ പറഞ്ഞപ്പോൾ, സെയ്ഫ് അലിഖാൻ മകളെ ന്യൂയോർക്കിൽ വിട്ടു പഠിപ്പിച്ച് ജീവിതം സേഫാക്കുകയാണ് ആദ്യം ചെയ്തത്. ഇപ്പോൾ അഭിനയത്തിലും സെയ്ഫാകാൻ ഒരുങ്ങുകയാണ് ഇരുപത്തിമൂന്നുകാരി സാറ അലി ഖാൻ. സുശാന്ത് സിങ് രജ്പുത്തിനെ നായകനാക്കി സംവിധായകൻ അഭിഷേക് കപൂർ ഒരുക്കുന്ന പുതിയ ചിത്രം കേദർനാഥിൽ സാറയാണു നായിക. ബോളിവുഡിലേക്കുള്ള അരങ്ങേറ്റവാർത്തയോടൊപ്പം ചില്ലറ ഗോസിപ്പുകളും ഉയരുന്നുണ്ട്.
അനിൽ കപൂറിന്റെ മകൻ ഹർഷ് വർധൻ കപൂറുമായുള്ള സാറയുടെ അടുപ്പമാണു സംസാരവിഷയം. ഇരുവരും അടുത്തിടെ ഒരു സിനിമ കാണാൻ പോയിരുന്നു. കണ്ടതാകട്ടെ അമ്മ അമൃത സിങ് അഭിനയിച്ച ഹിന്ദി മീഡിയം എന്ന ചിത്രവും. പ്രേക്ഷകരുടെ കൈയടിയും ആവേശവും കണ്ട സാറ ത്രില്ലടിച്ചു. മകളെപ്പോലെ അച്ഛന് ത്രില്ലടിക്കാനാവില്ലല്ലോ. ബി ടൗണ്‍ പഴയ “ഠ’വട്ടമൊന്നുമല്ലെന്നും സീനാകെ മാറിയിട്ടുണ്ടെന്നുമൊക്കെ സെയ്ഫ് ഒരു സേഫ്റ്റിക്ക് വേണ്ടി മകളെ ഉപദേശിച്ചിട്ടുണ്ടത്രേ!