തെരഞ്ഞെടുപ്പില്‍ താരങ്ങളെ ഉയര്‍ത്തിക്കാട്ടുന്നത്പാപ്പരത്തം: അംബേദ്കര്‍ ഫൗണേ്ടഷന്‍

klm-ldfകൊല്ലം: പൊതുപ്രവര്‍ത്തരായ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി നിയമസഭാ തെരഞ്ഞെടുപ്പ് താരസംഘടനയുടെ തെരഞ്ഞെടുപ്പ് പോലെയാക്കുന്ന ഇടത്-വലത് മുന്നണികളുടെയും എന്‍ഡിഎയുടെയും സമീപനം രാഷ്ട്രീയപാപ്പരത്തവും അപമാനകരവുമാണെന്ന് ഡോ.ബി.ആര്‍.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണേ്ടഷന്‍ ചെയര്‍മാന്‍ നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍.

സാക്ഷരതയിലും രാഷ്ട്രീയ അവബോധത്തിലും രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഉറച്ച പാര്‍ട്ടി സീറ്റുകളില്‍ പോലും സിനിമാക്കാരെ കെട്ടിയിറക്കുന്നതിനോട് പൊതുപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും യോജിക്കാനാകില്ല.

രാപ്പകല്‍ സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അണികളോടും നേതാക്കളോടുമുള്ള പുഛമാണ് ഇതില്‍ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനായിരക്കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പതിച്ച് കൊടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഫൗണേ്ടഷന്‍ ആവശ്യപ്പെട്ടു.

ഈ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയാത്ത പക്ഷം മന്ത്രിമാരുടെ സ്വകാര്യ സ്വത്തുക്കളില്‍ പാവങ്ങളെ അണിനിരത്തി കുടില്‍കെട്ടി സമരം നടത്താനും തിരുവനന്തപുരത്ത് കൂടിയ ഫൗണേ്ടഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.ഡോ.ബി.ആര്‍.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണേ്ടഷന്‍ സംസ്ഥാന ഭാരവാഹികളായ ശിവരാജന്‍ കണ്ടത്തില്‍, റഷീദാബീവി, സി.സി.കുട്ടപ്പന്‍, ജി.എസ്.മോഹനചന്ദ്രന്‍, പന്മന തുളസി, സുഭാഷ് ഇടയ്ക്കിടം എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related posts