ആംഗന്‍വാടിക്കു സമീപത്തുകൂടി മലിനജലം ഒഴുകുന്നു; പ്രതിഷേധം ശക്തം

ekm-odaമൂവാറ്റുപുഴ: നഗരത്തിലെ പേട്ടയില്‍ നിരവധി പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ആംഗന്‍വാടിക്കു സമീപത്തുഓടയില്‍കൂടി മലിനജലം ഒഴുകുന്നതിനെതിരെ പ്രതിഷേധം വ്യാപകം. സമീപത്തെ ബഹുനില മന്ദിരത്തില്‍നിന്നടക്കമുള്ള മാലിന്യങ്ങളാണ് ഇതുവഴി ഒഴുകി പുഴയിലെത്തുന്നത്. ഇതുമൂലം പുഴയും മലിനമായിരിക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് ഒഴുകുന്നത്. ഇതുമൂലം കുട്ടികള്‍ക്ക് ചൊറിച്ചിലും ദേഹാസ്വസ്ഥതയുമുണ്ടാകുന്നതായി രക്ഷകര്‍ത്താക്കള്‍ പറയുന്നു. നാട്ടുകാര്‍ നേരത്തെ പലവട്ടം നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കുകയും സമരപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്‌തെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ഇനിയും ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.വേനല്‍കടുത്തതോടെ പുഴയില്‍ വെള്ളവും കുറഞ്ഞിരിക്കുകയാണ്. ഒഴുക്കും ഇല്ലാത്തതിനാല്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതിനാല്‍ പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

Related posts