ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ രാ​ജാ​വ് താ​ൻ​ത​ന്നെ​യെ​ന്നു തെ‍ളിയിച്ച് ബാഴ്സലോണ ഓപ്പൺ നദാലിന്

ബാ​ഴ്‌​സ​ലോ​ണ: ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ രാ​ജാ​വ് താ​ൻ​ത​ന്നെ​യെ​ന്നു വീ​ണ്ടും റാ​ഫ തെ​ളി​യി​ച്ചു. ബാ​ഴ്‌​സ​ലോ​ണ ഓ​പ്പ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് ത​ക​ര്‍പ്പ​ന്‍ ഫോ​മി​ല്‍ ക​ളി തു​ട​രു​ന്ന സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ൽ കളിമൺ കോർട്ടിൽ ത​ന്‍റെ 401 മ​ത്സ​രം വി​ജ​യി​ച്ച​ത്. ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെ (6-2,6-1) എ​ന്ന സ്‌​കോ​റി​ന് തോ​ല്‍പ്പി​ച്ചാ​ണ് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ ന​ദാ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ന​ദാ​ലി​ന്‍റെ പ​തി​നൊ​ന്നാം ബാ​ഴ്‌​സ​ലോ​ണ ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണി​ത്. ഇ​തോ​ടെ താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ആ​കെ കി​രീ​ട​നേ​ട്ടം 77 ആ​യി. 55 കി​രീ​ട​ങ്ങ​ളും ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ല്‍ നി​ന്നാ​ണ്. ബെ​ല്‍ജി​യ​ത്തി​ന്‍റെ ഡേ​വി​ഡ് ഗോ​ഫി​നെ 6-4, 6-0ന് ​ത​ക​ർ​ത്താ​ണ് ന​ദാ​ൽ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കാ​ഴ്ച​വ​ച്ച ന​ദാ​മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക​ാണ് ജ​യി​ച്ച​ത്.

പ​ത്തൊ​മ്പ​തു​കാ​ര​നാ​യ സി​റ്റ്‌​സി​പാ​സി​ന് ഫൈ​ന​ലി​ല്‍ ന​ദാ​ലി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഒ​റ്റ സെ​റ്റു​പോ​ലും ന​ഷ്ട​പ്പെ​ടാ​തെ ഫൈ​ന​ലി​ലെ​ത്തി​യ ന​ദാ​ലി​നെ​തി​രേ ക​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തു​ത​ന്നെ ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​താ​യി താ​രം പി​ന്നീ​ട് പ​റ​ഞ്ഞു. ഫൈ​ന​ല്‍ തോ​റ്റെ​ങ്കി​ലും ടെ​ന്നീ​സ് ലോ​ക​ത്തേ​ക്ക് വ​ര​വ​റി​ച്ചാ​ണ് ഗ്രീ​ക്ക് താ​രം മ​ട​ങ്ങു​ന്ന​ത്. ആ​ദ്യ നൂ​റ് റാ​ങ്കി​നു​ള്ളി​ല്‍ ക​ട​ന്ന ര​ണ്ടാ​മ​ത്തെ പ്രാ​യം കു​റ​ഞ്ഞ ടെ​ന്നീ​സ് താ​ര​മെ​ന്ന ബ​ഹു​മ​തി സി​റ്റ്‌​സി​പാ​സി​നു​ണ്ട്.

Related posts