ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കുമ്പോൾ വെ​ള്ളം തെ​റി​പ്പിച്ചുവെന്ന് ആരോപിച്ച് യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ​നം; ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ

ച​ങ്ങ​നാ​ശേ​രി: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. എ​സി റോ​ഡി​ൽ പാ​റ​യ്ക്ക​ൽ ക​ലു​ങ്ക് ഭാ​ഗ​ത്ത് അ​നൂ​പ് (26) അ​റ​സ്റ്റി​ലാ​യ​ത്. ഇ​തേ കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​ങ്ങ​ൾ പാ​റ​യ്ക്ക​ൽ ക​ലു​ങ്ക് നി​വാ​സി​ക​ളു​മാ​യ വി​നി​റ്റ്, ബി​ജി​ത്ത് എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ൽ അ​നീ​ഷ് എ​ന്ന​യാ​ളെ​ക്കൂ​ടി അ​റ​സ്റ്റു ചെ​യ്യാ​നു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഫൗ​സാ​ൻ, റ​ഫീ​ക്ക് എ​ന്നി​വ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി – ആ​ല​പ്പു​റ റോ​ഡി​ൽ പാ​റ​യ്ക്ക​ൽ ക​ലു​ങ്ക് ഭാ​ഗ​ത്തു​വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് നേ​രി​ട്ട് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ് ഫൗ​സാ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സി റോ​ഡി​ൽ പൂ​വം​ക​ട​ത്ത് പാ​റ​യ്ക്ക​ൽ ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്ത് റോ​ഡി​ൽ ജ​ല​നി​ല​പ്പ് ഉ​യ​രു​ന്ന സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘ​ങ്ങ​ൾ അ​ക്ര​മം ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts