തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ബോ​ട്ട് ദു​ര​ന്ത​ങ്ങ​ൾ; പല്ലന മുതൽ താനൂർ വരെ; ഒ​ഴി​ഞ്ഞു​മാ​റാ​നാ​കു​മോ സ​ർ​ക്കാ​രി​ന്..?


മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ച പ​ല്ല​ന ബോ​ട്ട് അ​പ​ക​ടം തു​ട​ങ്ങി താ​നൂ​ർ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു കേ​ര​ള​ത്തി​ലു​ണ്ടാ‍​യ ജ​ല​ദു​ര​ന്ത​ങ്ങ​ൾ.

അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​നു ശേ​ഷം അ​ന്വേ​ഷ​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന നേ​ർ​സാ​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് താ​നൂ​ർ അ​പ​ക​ട​വും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

പ​ല്ല​ന
1924 ജ​നു​വ​രി 24നാ​ണ് പ​ല്ല​ന ജ​ല​ദു​ര​ന്തം. 95 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടി​ൽ 151 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ധാ​ന ബോ​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ല്ല​ന ദു​ര​ന്ത​മാ​ണ്. ഒ​ടു​വി​ൽ സം​ഭ​വി​ച്ച വ​ലി​യ ദു​ര​ന്തം തേ​ക്ക​ടി​യാ​ണു സം​ഭ​വി​ച്ച​ത്.

Witnesses say Thekkady boat appeared unstable from start - The Hindu

തേ​ക്ക​ടി

2009 സെ​പ്റ്റം​ബ​ർ 30ന് ​കെ​ടി​ഡി​സി​യു​ടെ ജ​ല​ക​ന്യ​ക എ​ന്ന ബോ​ട്ടാ​ണ് തേ​ക്ക​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 45 പേ​രാ​ണ് അ​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ഏ​ഴു കു​ട്ടി​ക​ളും 23 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടു​ന്നു. പ​രി​ധി​യി​ൽ ക​വി​ഞ്ഞ ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

കുമരകം ബോട്ട് അപകടം നടന്നിട്ട് ഇന്നേക്ക് 20 വർഷം, അന്ന് പൊലിഞ്ഞത്  പിഞ്ചുകുഞ്ഞടക്കം 29 ജീവനുകൾ - KERALA - GENERAL | Kerala Kaumudi Online

കു​മ​ര​കം
സം​സ്ഥാ​ന​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ മ​റ്റൊ​രു ബോ​ട്ട് ദു​ര​ന്ത​മാ​ണ് കു​മ​ര​ക​ത്തു സം​ഭ​വി​ച്ച​ത്. 2002 ജൂ​ലൈ 27ന് ​മു​ഹ​മ്മ​യി​ൽ​നി​ന്ന് പു​ല​ർ​ച്ചെ 5.45ന് ​കു​മ​ര​ക​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജ​ല​ഗാ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ട് വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. 15 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 29 പേ​രാ​ണു മ​രി​ച്ച​ത്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

‌ത​ട്ടേ​ക്കാ​ട്
ഭൂ​ത​ത്താ​ൻ​കെ​ട്ട് ബോ​ട്ട് അ​പ​ക​ടം സം​സ്ഥാ​ന​ദു​ര​ന്ത​മാ​യി മാ​റി​യ അ​പ​ക​ട​മാ​ണ്. 2007 ഫെ​ബ്രു​വ​രി 30നാ​ണ് ഭൂ​ത​ത്താ​ൻ​ക്കെ​ട്ട് അ​ണ​ക്കെ​ട്ടി​ൽ ബോ​ട്ട് മു​ങ്ങി​യ​ത്. അ​ങ്ക​മാ​ലി​യി​ലെ ഒ​രു സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്രാ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 15 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ 18 പേ​രാ​ണു ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗം ഇ​ള​കി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

നാ​ലു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ എ​റ​ണാ​കു​ളം പെ​രി​യാ​ർ ബോ​ട്ട​പ​ക​ടം (1997). ഏ​ഴു പേ​ർ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം പേ​പ്പാ​റ ഡാ​മി​ലു​ണ്ടാ​യ അ​പ​ക​ടം ( 1990), 29 പേ​ർ മ​രി​ച്ച എ​റ​ണാ​കു​ളം ക​ണ്ണ​മാ​ലി​യി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ടം (1980), 18 പേ​ർ മ​രി​ച്ച വ​ല്ലാ​ർ​പാ​ടം അ​പ​ക​ടം (1983), മൂ​ന്നു പേ​ർ മ​രി​ച്ച ആ​ല​പ്പു​ഴ പു​ന്ന​മ​ട അ​പ​ക​ടം ( 1991), നാ​ലു പേ​ർ മ​രി​ച്ച ആ​ല​പ്പു​ഴ പു​ന്ന​മ​ട ഹൗ​സ് ബോ​ട്ട് അ​പ​ക​ടം (2013 ) തു​ട​ങ്ങി​യ​വ​യാ​ണു സം​സ്ഥാ​നം സാ​ക്ഷ്യം വ​ഹി​ച്ച പ്ര​ധാ​ന ബോ​ട്ട് അ​പ​ക​ട​ങ്ങ​ൾ.

തട്ടേക്കാട് ബോട്ടപകടം; ബോട്ടുടമയുടെ ശിക്ഷ രണ്ട് വര്‍ഷമാക്കി കുറച്ചു

ദു​ര​ന്ത​ങ്ങ​ൾ​ക്കു ശേ​ഷം ച​ർ​ച്ച​ക​ളും അ​ന്വേ​ഷ​ണ​വും ക​ണ്ടെ​ത്ത​ലു​ക​ളു​മൊ​ക്കെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ പ​ഠി​ക്കാ​നും ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​മാ​ണ് തു​ട​രു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു പി​ന്നി​ലെ കാ​ര​ണം.

സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ജ​ല​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും മ​ല​യാ​ളി​യു​മാ​യ മു​ര​ളി തു​മ്മാ​രു​കു​ടി നേ​ര​ത്തെ എ​ഴു​തി​യി​രു​ന്നു.

ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നെ​ഴു​തി​യ​ത്. അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ക്കാ​വു​ന്ന നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന കു​റി​പ്പ് രാ​ഷ്‌ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. താ​നൂ​ർ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ര​ളി​യു​ടെ കു​റി​പ്പി​നു പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണ്.

Related posts

Leave a Comment