നീ​തി ല​ഭി​ക്ക​ണം; യാക്കോബായ സഭയുടെ സമരത്തിന് ലീഗിന്‍റെ പിന്തുണയെന്ന്  അബ്ദുൾ മജീദ്

കോ​ത​മം​ഗ​ലം: നീ​തി ല​ഭി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ന്നു. സ​മ​ര​ത്തി​ൽ മു​സ്ലിം ലീ​ഗ് ഒ​റ്റ​ക്കെ​ട്ടാ​യി യാ​ക്കോ​ബാ​യ സ​ഭ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ് പ​റ​ഞ്ഞു. സ​മ​രം വി​ജ​യി​പ്പി​ക്കാ​നും പ​ള്ളി സം​ര​ക്ഷി​ക്കാ​നും ചെ​റു​ത്തു​നി​ൽ​പ്പും പ്ര​തി​രോ​ധ​വും ആ​വ​ശ്യ​മാ​യി വ​രാം.

മ​ത​സൗ​ഹാ​ർ​ദ​ത്തോ​ടെ ക​ഴി​യു​ന്ന ഒ​രു ജ​ന​ത​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ഭി​ന്നി​പ്പി​ക്കു​ന്ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​പ​ള്ളി സം​ര​ക്ഷി​ക്കാ​ൻ മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല രാ​പ്പ​ക​ൽ റി​ലേ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ 47-ാം ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

മു​നി​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്തു സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ​ലിം ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് അ​മ്പാ​ട്ട്, ജോ​ർ​ജ് എ​ട​പ്പാ​റ, പ്ര​ഫ. എ.​പി. എ​ൽ​ദോ, ഹ​രി വൃ​ന്ദാ​വ​ൻ, സി​ന്ധു ജി​ജോ, എ.​ജി. ജോ​ർ​ജ്, പി.​ടി. ജോ​ണി, ബാ​ബു​പോ​ൾ, അ​ഷ​റ​ഫ് വ​ട്ട​കു​ടി, മൈ​തീ​ൻ മു​ഹ​മ്മ​ദ്, ഫാ. ​എ​ൽ​ദോ ജേ​ക്ക​ബ് തു​രു​ത്തേ​ൽ, ഫാ. ​എ​ൽ​ദോ തേ​ല​പ്പി​ള്ളി, ഫാ. ​ഏ​ലി​യാ​സ് കാ​വും​പാ​ക്ക​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി​യും ക്രാ​രി​യേ​ലി​ൽ, കാ​രി​മ​റ്റം, അ​ക​പ്പ​റ​മ്പ്, മ​ണ്ണൂ​ർ എ​ന്നീ പ​ള്ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ റി​ലേ സ​ത്യാ​ഗ്ര​ഹം ന​ട​ന്ന​ത്.

Related posts