മദ്യപിച്ചിരുന്ന സുഹൃത്തിന് സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പോ​കാ​ൻ ബൈ​ക്ക് നൽകിയില്ല; വാക്കു തർക്കത്തിനിടെ അഭിലാഷിനെ കൂട്ടുകാരൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു

CRIMEBLOODക​ണ്ണൂ​ർ: സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പോ​കാ​ൻ ബൈ​ക്ക് ന​ല്കാ​ത്ത വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.    തി​ല്ലേ​രി ഡി​എ​സ് സി ​റി​ക്കോ​ർ​ഡ്സ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ കേ​ള​നെ​ല്ലൂ​ർ വ​ട​ക്ക​യി​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ കെ.​വി. അ​ഭി​ലാ​ഷി (35)നാ​ണ് കു​ത്തേ​റ്റ​ത്.

കു​ട​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ എ​കെ​ജി, പ​രി​യാ​രം എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മം​ഗ​ളൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഭി​ലാ​ഷി​നെ മം​ഗ​ളൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ മൂ​ന്നാം​പീ​ടി​ക​യി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ലാ​ഷി​ന് പ​രി​ച​യ​മു​ള്ള ആളാണ്  കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​ദ്യ​പി​ച്ചി​രു​ന്ന ഇയാൾ സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പോ​കാൻ ബൈ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ഭി​ലാ​ഷ് ബൈ​ക്ക് ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും കു​ത്തു​ക​യാ​യി​രു​ന്നു എന്നാണ് പറയുന്നത്.

Related posts