കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ ന​മ്മ​ൾ വെ​റു​തേ വി​ട്ടി​ട്ടി​ല്ല; ഇ​ത് ന​മ്മു​ടെ അ​ക്കൗ​ണ്ടി​ലി​രി​ക്ക​ട്ടെ; അ​ഭി​മ​ന്യു ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി എം.​എം.​മ​ണി

മൂ​ന്നാ​ർ: എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലാ​യി​പ്പോ​യെ​ന്നും അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു​ത്ത​നെ​യും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും സി​പി​എം നേ​താ​വ് എം.​എം.​മ​ണി.

വ​ട്ട​വ​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ഭി​മ​ന്യു അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​യ അ​ഭി​മ​ന്യു​വി​നെ നി​ഷ്ഠു​ര​മാ​യി കൊ​ന്നു.

ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ ന​മ്മ​ൾ വെ​റു​തേ വി​ട്ടി​ട്ടി​ല്ല. അ​ടി​ക്കേ​ണ്ട​വ​രെ അ​ടി​ച്ചി​ട്ടു​ണ്ട്. കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ലാ​യി​പ്പോ​യി. അ​ല്ലെ​ങ്കി​ൽ അ​വ​രെ വ​ച്ചു​പൊ​റു​പ്പി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലാ​യി​രു​ന്നു. അ​ത് ഉ​റ​പ്പാ. എ​ന്നാ​ൽ ഇ​ത് ന​മ്മ​ൾ വി​ടു​ന്നി​ല്ല. ഇ​ക്കാ​ര്യം ന​മ്മു​ടെ അ​ക്കൗ​ണ്ടി​ലി​രി​ക്ക​ട്ടെ. കേ​സ് ഒ​ക്കെ ഉ​ണ്ട​ല്ലോ എ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment