ഭി​ന്ന​ത​യു​ടെ ട്രാ​ക്കി​ൽ കോ​ൺ​ഗ്ര​സ്… കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ ക​യ​റ്റാ​തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പോ​സ്റ്റ​ർ; ക​ടു​ത്ത അ​തൃ​പ്തി​യി​ൽ എം​പി

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പോ​സ്റ്റ​റി​ല്‍ നി​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ ചി​ത്ര​വും പേ​രും ഒ​ഴി​വാ​ക്കി. ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ട പോ​സ്റ്റ​റി​ല്‍ ആ​ണ് പേ​രോ ചി​ത്ര​മോ ഇ​ല്ലാ​ത്ത​ത്.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യാ​യ മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭ​യി​ലാ​ണ് കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ നി​ന്നാ​ണ് ഭൂ​രി​ഭാ​ഗം ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളും എ​ത്തു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ പോ​സ്റ്റ​റി​ല്‍ പോ​ലും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ ചി​ത്ര​വും പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​സ്റ്റ​റി​ല്‍ നി​ന്നും പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി​യ​തി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് എം​പി.

വ​ള്ളം​ക​ളി ദി​വ​സം എം​പി വി​ട്ടു നി​ന്നേ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ക​ടു​ത്ത വീ​ഴ്ച​യാ​ണു​ണ്ടാ​യ​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്റെ അ​നു​കൂ​ലി​ക​ള്‍ ആ​രോ​പി​ച്ചു. നേ​ര​ത്തെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത നി​ല​നി​ന്നി​രു​ന്നു. പ്ര​കൃ​തി ദു​ര​ന്തം ബാ​ധി​ച്ച കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും മ​ന്ത്രി​മാ​രും ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ എം​പി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

പി​ന്നീ​ട് ഒ​റ്റ​യ്ക്കാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കു​ട്ട​നാ​ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് 72ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment