ഹാന്‍സും ശംഭുവും ഒക്കെ അവിടെത്തന്നെ ഇരുന്നോട്ടെ ! ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്‍പര്യം പോവുമോ എന്നുമറിയില്ല; അധിക്ഷേപിച്ചവരോടു കടുത്ത ഭാഷയില്‍ പ്രതികരിച്ച് അഭിരാമി…

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള്‍ പ്രചരിക്കുന്നത്.

കഴിഞ്ഞാഴ്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിരുന്നു.

തന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് ആളുകള്‍ തന്നെ ട്രോളിനിരയാക്കുന്നതെന്ന് ഗായിക അന്ന് പറഞ്ഞിരുന്നു.

പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഗായികയ്ക്കു നേരെ ട്രോളെന്ന പേരില്‍ അധിക്ഷേപങ്ങളുടെ വര്‍ഷമാണുണ്ടായത്. ചുണ്ടിനടിയില്‍ ഹാന്‍സ് വയ്ക്കുന്നുണ്ടോയെന്നായിരുന്നു പലരുടെയും ചോദ്യം.

ഇത്തരത്തില്‍ പരിഹസിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി.

ഹാന്‍സ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോള്‍ ചിലര്‍ക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും അഭിരാമി നിശിതമായി വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപിച്ചവര്‍ക്കെതിരേ പ്രതികരിച്ചത്.

അഭിരാമിയുടെ കുറിപ്പ് ഇങ്ങനെ…

എല്ലാവരും ജനിക്കുന്നത് വ്യത്യസ്തരും ഏകരായിട്ടുമാണ്.. ആ വസ്തുത അംഗീകരിക്കുക. കഴിഞ്ഞ ദിവസം എന്നെക്കുറിച്ചു പ്രസിദ്ധീകരിച്ച എന്റെ ആര്‍ട്ടിക്കിളിനു താഴെ പരിഹാസത്തോടെയുള്ള പല അഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടു.

എന്റെ താടിയെല്ലിനെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും അറിയാന്‍ വളരെയധികം താത്പര്യമുള്ള കുറച്ചുപേരോട് മറുപടി പറയണമെന്നു തോന്നി. എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി.

”സാധനം” ”അഹങ്കാരി” ”ജാടതെണ്ടി” മുതലായവ കേള്‍ക്കുമ്പോള്‍ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് പ്രഹസനങ്ങള്‍ നടത്തുന്നത് എന്ന്.

എന്തായാലും ഹാന്‍സും ശംഭുവും ഒക്കെ അവിടെ തന്നെ ഇരിക്കട്ടെ, ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ. ഇപ്പോള്‍ വരെ എടുത്ത് കളയാന്‍ തോന്നിയിട്ടില്ല.

ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല. ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്, അല്ലെ? ചിന്തിച്ചിട്ടുണ്ടോ?’

Related posts

Leave a Comment