വൈക്കം മഹാദേവക്ഷേത്രത്തിൽ ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി ന​ന്ദി കേ​ശ ശി​ൽ​പ​ത്തി​ന്‍റെ ചെ​വി​യി​ൽ പ്രാ​ർ​ഥി​ച്ച് ഹോളിവുഡ് നടി അ​ബി കോ​ർ​ണി​ഷ്

വൈ​ക്കം: ഹോ​ളി​വു​ഡ് നാ​യി​ക അ​ബി കോ​ർ​ണി​ഷ് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ക്ഷേ​ത്ര​ന​ഗ​രി​യി​ൽ നി​റ​യു​ന്ന സം​ഗീ​ത​വും നൃ​ത്ത പ​രി​പാ​ടി​ക​ളും ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളും മു​പ്പ​തോ​ളം ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​നയിച്ച ഹോ​ളി​വു​ഡ് നാ​യി​ക അ​ബി കോ​ർ​ണി​ഷി​നു അ​വി​സ്മ​ര​ണി​യ അ​നു​ഭ​വ​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സു​ഹൃ​ത്തും വൈ​ക്കം വ​ല്ല​കം തു​റു​വേ​ലി​ക്കു​ന്ന് ശ്രീ​കൃ​ഷ്ണ ആ​യു​ർ​വേ​ദ ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​ജി​ത്ത് ശ​ശി​ധ​റി​നൊ​പ്പ​മാ​ണ് അ​വ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യും നൃ​ത്ത​വു​മൊ​ക്കെ ആ​സ്വ​ദി​ച്ചു​ശേ​ഷം ശ്രീ​പ​ര​മേ​ശ്വ​ര​ന്‍റെ വാ​ഹ​ന​മാ​യ ന​ന്ദി കേ​ശ ശി​ൽ​പ​ത്തി​ന്‍റെ ചെ​വി​യി​ൽ ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച​ശേ​ഷ​മാ​ണ് അ​ബി കോ​ർ​ണി​ഷ് മ​ട​ങ്ങി​യ​ത്.

ന​ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ നേ​രി​ട്ട അ​സു​ഖ​ങ്ങ​ൾ​ക്ക് ശ്രീ​കൃ​ഷ്ണ​യി​ലെ ചി​കി​ൽ​സ​യി​ലൂ​ടെ ശ​മ​നം ല​ഭി​ച്ച​തോ​ടെ ഇ​വ​ർ ഡോ. ​വി​ജി​ത്തി​ന്‍റെ​യും അ​ടു​ത്ത സു​ഹൃ​ത്താ​യി മാ​റു​ക​യാ​യി​രു​ന്നു. ഡോ. ​വി​ജി​ത്തി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം വൈ​ക്ക​ത്ത​ഷ്ട​മി ഉ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും കേ​ര​ള​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​മാ​ണി​വ​ർ വൈ​ക്ക​ത്തെ​ത്തി​യ​ത്.

Related posts