മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; അഡ്വ.ജനറലിനും ആറ്റിങ്ങലിലെ തോറ്റ എംപിയ്ക്കും ക്യാബിനറ്റ് റാങ്ക് ! ഭരണച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ് സുഹൃത്തുക്കളെ….

സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷമായ വിമര്‍ശനം ചൊരിഞ്ഞ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സംസ്ഥാനത്തെ ദയനീയമായ സാമ്പത്തിക സ്ഥിതിയെയും സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തിനെയും ജയശങ്കര്‍ കണക്കറ്റു പരിഹസിച്ചിരിക്കുകയാണ് അദ്ദേഹം.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

അരിമണിയൊന്നു കൊറിക്കാനില്ല,
തരിവളയിട്ടു കിലുക്കാന്‍ മോഹം.

ഖജനാവില്‍ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികള്‍ പെരുവഴിയില്‍, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാന്‍ ഇനി അധിക ദിവസം വേണ്ട.

ഭരണച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്: മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മര്‍ദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാര്‍ക്ക് പത്തു ലക്ഷം…

അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങള്‍ പണിയാന്‍ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കന്‍ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു.

എല്‍ഡിഎഫ് വന്നു
എല്ലാം ശരിയായി.

Related posts