എ​സി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും; പോ​ലീ​സി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ൽ പേ​ടി​ച്ച് വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ പോ​ടി​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ

രാ​മ​ങ്ക​രി: സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ മാ​റ്റം വ​ന്ന​തോ​ടെ എ​സി റോ​ഡി​ൽ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യാ​ൽ പി​ന്നെ തി​രി​കെ വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മു​ന്പേ പി​ഴ അ​ട​യ്ക്കു​വാ​നു​ള്ള ഓ​ൺ​ലൈ​ൻ നോ​ട്ടീ​സ് ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​റി​യി​പ്പാ​യെ​ത്തും. ഇ​തോ​ടെ പി​ഴ പേ​ടി​ച്ച് റോ​ഡി​ൽ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യെ​ന്നും ഉ​ട​മ​ക​ൾ.

പ​ഴ​യ​തു​പോ​ലെ പോ​ലീ​സി​ന് ഏ​തെ​ങ്കി​ലും ജം​ഗ്ഷ​നി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യം വ​രു​ന്നി​ല്ല. റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ത​ന്നെ അ​വ​രു​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ ചെ​റി​യൊ​ര് ക്ലി​ക്ക് മാ​ത്രം മ​തി. പി​ന്നെ ഈ ​ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട താ​മ​സം പെ​റ്റി അ​ട​യ്ക്കു​വാ​നു​ള്ള നോ​ട്ടീ​സ് ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് എ​ത്തി​യി​രി​ക്കും.

കാ​റു​മാ​യി ഒ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ പോ​ലും സ്ഥി​തി​വ്യ​ത്യ​സ്ത​മ​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഡ്രൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ അ​ത്യാ​വ​ശ്യ​മാ​യി​ഒ​ന്ന് ഒ​തു​ക്കി നി​ർ​ത്തേ​ണ്ടി വ​രി​ക​യോ അ​ല്ലെ​ങ്കി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ടി​വ​രി​ക​യോ ചെ​യ്യു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 250 രൂ​പ​യെ​ങ്കി​ലും പോ​ക്ക​റ്റി​ൽ നി​ന്ന് ചോ​ർ​ന്നി​രി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്.

അ​ടി​ക്ക​ടി​യു​ള്ള പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ധ​ന​വി​ന് പു​റ​മെ അ​ന​ധീ​കൃ​ത പാ​ർ​ക്കിം​ഗ് എ​ന്ന പേ​രി​ൽ പോ​ലീ​സ് ചു​മ​ത്തു​ന്ന പി​ഴ​യും കൂ​ടി​യാ​യ​തോ​ടെ എ​സി റോ​ഡി​ലു​ടെ​യു​ള്ള യാ​ത്ര ജീ​വി​ത​ത്തി​ലെ ത​ന്നെ ഒ​രു വെ​ല്ലു​വി​ളി​യാ​യ് മാ​റി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

എ​സി റോ​ഡി​ൽ മാ​ത്രം ഒ​രു ദി​വ​സം നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​ങ്ങ​നെ​യു​ള്ള നി​സാ​ര കാ​ര്യ​ത്തി​ന് പോ​ലും പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​ശ​വും ആ​റ് അ​ടി വീ​തി​യി​ൽ ന​ട​പ്പാ​ത നി​ർ​മ്മി​ച്ച​ത് റോ​ഡി​ന് മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന വീ​തി മൂ​ന്നി​ൽ ഒ​ന്ന് കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ റോ​ഡി​ലൊ​രി​ട​ത്തും സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള ഇ​ട​മി​ല്ലാ​താ​യി.

ഡ്രൈ​വിം​ഗി​നി​ടെ ആ​രെ​ങ്കി​ലും അ​ത്യാ​വ​ശ്യ​മാ​യി ഒ​ന്ന് വാ​ഹ​നം ബ്രേ​ക്ക് ചെ​യ്യാ​നി​ട​യാ​യാ​ൽ പോ​ലും അ​ത് വ​ലി​യ ട്രാ​ഫി​ക് ബ്ലോ​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ഇ​തൊ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ലാ​ണ് പോ​ലീ​സ് പ​ല​പ്പോ​ഴും ര​ഹ​സ്യ​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും പി​ഴ ചു​മ​ത്താ​നും ത​യ്യാ​റാ​കു​ന്ന​ത്.

Related posts

Leave a Comment