കണ്ണൂരിൽ കാ​റും മിനി ട്രക്കും കൂ​ട്ടി​യി​ടി​ച്ച് ഒരു മരണം; ഏ​ഴു പേ​ർ​ക്കു പ​രി​ക്ക്; അപകടത്തിൽപ്പെട്ടത് ചേർത്തല സ്വദേശികൾ

മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി പ​ത്തൊ​ൻ​മ്പ​താം മൈ​ലി​ൽ കാ​റും മിനി ട്രക്കും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ ​മ​രി​ച്ചു. കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചേ​ർ​ത്ത​ല​യി​ൽ നി​ന്നു ക​ർ​ണാ​ട​ക​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റും മൈ​സൂ​രി​ൽ നി​ന്നു ചെ​ടി​ക​ളു​മാ​യി കൂ​ത്തു​പ​റ​മ്പി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന മിനി ട്രക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.പ​ത്തൊ​ൻ​മ്പ​താം മൈ​ൽ ഇ​രി​ട്ടി താ​ലൂ​ക്ക് സൊ​സൈ​റ്റി​ക്ക് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​ന്‍റെ പി​ൻസീ​റ്റി​ലി​രു​ന്ന ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി കു​മാ​രി (63) ആ​ണു മ​രി​ച്ച​ത്. വ​സു​ദേ​വ, മ​ഞ്ജു​ള, അ​ഞ്ജു, ആ​ദി​ത്യ, കൃ​ഷ്ണാ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാഹനത്തിനുള്ളിൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും കുമാരി ​മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്കു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment