പാറശാലയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു; വിനോദയാത്ര പോകുകയായിരുന്ന ട്രാവലറിലേക്ക് ലോറി ഇടിച്ചുകയാറുകയായിരുന്നു; 11 പേർക്കു പരിക്ക്

പാ​റ​ശാ​ല: മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി​യും ക​ന്യാ​കു​മാ​രി​ക്ക്‌ വി​നോ​ദ യാ​ത്ര പോ​വു​ക​യാ​യി​രു​ന്ന ടെം​പോ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​തി​നൊ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്നും ക​ന്യാ​കു​മാ​രി​യി​ലേ​ക്കു വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​നോ​ദ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​മ​ൽ (12 )ണ് ​മ​ര​ണ​മ​ട​ഞ്ഞ​ത്.

പ​രു​ക്കേ​റ്റ ആ​റു​പേ​രെ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും എ​സ്എ​ടി ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.​

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ എ​ൽ​ദോ​സ് (42 )ഷി​ബി (41 )നോ​വ (17)ഹ​ണി ബി​നു (38 )ബി​നു (40 )അ​ഭി​ഷേ​ക് (40 ) ഏ​തെ​ൻ (10 ) അ​ജി​ത അ​രു​ൾ ബി​നു​കു​മാ​ർ എ​ന്നി​വ​ർ പ​രി​ക്കേ​റ്റ​വ​രാ​ണ്.

ഇ​ഞ്ചി​വി​ള വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മീ​ൻ​ലോ​റി ട്രാ​വ​ല​റി​ന്‍റെ വ​ശ​ത്തു ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ചാ​റ്റ​ൽ മ​ഴ​യും വ​ള​വും അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. പാ​റ​ശാ​ല പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment