തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം നി​റ​ച്ച് ഐ.​എം. വി​ജ​യ​ൻ മൂന്നാറിൽ! ലോ​ക പ​ട്ടം പ​റ​ത്ത​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ക​ഥ​ക​ളി പ​ട്ടം മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു

മൂ​ന്നാ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ മൂ​ന്നാ​റി​ലെ​ത്തി.

മൂ​ന്നാ​ർ കെ​ഡി​എ​ച്ച്പി മൈ​താ​ന​ത്ത് ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു മൂ​ന്നാ​ർ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​ട്ടം​പ​റ​പ്പി​ക്ക​ൽ പ്ര​ദ​ർ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കെ​ഡി​എ​ച്ച്പി ക​ന്പ​നി​യും ചേ​ർ​ന്നാ​ണ് ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ’സ്വീ​പ്’ വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലും വ​ണ്‍ ഇ​ന്ത്യാ കൈ​റ്റ് ടീ​മും സം​യു​ക്ത​മാ​യാ​ണ് ജി​ല്ല​യി​ൽ കൈ​റ്റ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടം പ​റ​ത്ത​ൽ ന​ട​ത്തു​ന്ന​ത്.

സ്വീ​പ് മു​ദ്ര ആ​ലേ​ഖ​നം​ചെ​യ്ത വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള നൂ​റോ​ളം പ​ട്ട​ങ്ങ​ൾ ന​വ​വോ​ട്ട​ർ​മാ​ർ വാ​നി​ലു​യ​ർ​ത്തി. ഇ​ടു​ക്കി​യി​ലെ ടൂ​റി​സം പ്രൊ​മോ​ഷ​ൻ പ​ദ്ധ​തി​യാ​യ വി​ബ്ജി​യോ​റു​മാ​യി കൈ​കോ​ർ​ത്താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലോ​ക പ​ട്ടം പ​റ​ത്ത​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ക​ഥ​ക​ളി പ​ട്ടം മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള നി​റ​പ്പ​കി​ട്ടാ​ർ​ന്ന ഇ​ൻ​ഫ​ൽ​റ്റ്റ​ബി​ൾ ടെ​ക്നോ​ള​ജി’​യി​ലെ 15 ഭീ​മ​ൻ പ​ട്ട​ങ്ങ​ളാ​ണ് വ​ണ്‍ ഇ​ന്ത്യ കൈ​റ്റ് ടീം ​ക്യാ​പ്റ്റ​ൻ അ​ബ്ദു​ള്ള മാ​ളി​യേ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​നി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ​ണ​ൻ, അ​സി. ക​ള​ക്ട​ർ സൂ​ര​ജ്, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ, കൈ​റ്റ്സി​ന്‍റെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment