ലൊ​ക്കേ​ഷ​നി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ! അ​പ്പോ​ള്‍ ത​ന്നെ സം​വി​ധാ​യ​ക​ന്റെ ‘ക​ര​ണം പു​ക​ച്ച്’ ന​ടി ചി​ല​ങ്ക; അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ആ​ളു​ക​ള്‍…

സീ​രി​യ​ലു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ താ​ര​മാ​ണ് ചി​ല​ങ്ക. ഏ​ഷ്യാ​നെ​റ്റി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് സീ​രി​യ​ല്‍ കൂ​ടെ​വി​ടെ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലാ​ണ് താ​രം വേ​ഷ​മി​ട്ടി​ട്ടു​ള്ള​ത്.

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ലി​റ്റി​ല്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചി​ല​ങ്ക അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റി​യ​ത്.

പി​ന്നീ​ട് മി​നി​സ്‌​ക്രീ​നി​ലേ​ക്ക് കൂ​ടു​മാ​റു​ക​യാ​യി​രു​ന്നു. ആ​ത്മ​സ​ഖി, മാ​യാ​മോ​ഹി​നി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് ചി​ല​ങ്ക പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യ​ത്.

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് നി​ര​വ​ധി ആ​രാ​ധ​ക​രെ​യാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​സ​ന്നി​ധ്യ​മാ​ണ് ചി​ല​ങ്ക.

ഇ​പ്പോ​ഴി​താ സീ​രി​യ​ല്‍ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​വി​ധാ​യ​ക​ന്റെ ക​ര​ണ​ത്ത​ടി​ച്ച ന​ടി​യു​ടെ വാ​ര്‍​ത്ത​യാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്.

ക​ന​ല്‍​പ്പൂ​വ് എ​ന്ന സീ​രി​യ​ലി​ന്റെ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് ടി​എ​സ് സ​ജി​ക്കാ​ണ് ചി​ല​ങ്ക​യു​ടെ കൈ​യ്യി​ല്‍ നി​ന്ന് അ​ടി​കി​ട്ടി​യ​ത്.

പ​ല ത​വ​ണ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​വി​ധാ​യ​ക​നെ ത​ല്ലേ​ണ്ട അ​വ​സ്ഥ​യി​ല്‍ വ​രെ എ​ത്തു​ക​യാ​യി​രു​ന്നു താ​രം എ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ ലൊ​ക്കേ​ഷ​നി​ല്‍ സ​ഹ​ക​രി​ച്ച​വ​രു​ടെ ഓ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​നെ​തി​രെ ന​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നെ​മെ​ന്നും ന​ടി പ​റ​ഞ്ഞു. ന​ടി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment