81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കു​ വ​ച്ചു?

ന്യൂ​ഡ​ൽ​ഹി: 81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് ഡാ​ർ​ക് വെ​ബി​ൽ വി​ൽ​പ്പ​ന​യ്ക്കു​ വ​ച്ചി​രു​ന്ന​താ​യി യു​എ​സ് സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ റീ​സെ​ക്യൂ​രി​റ്റി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘pwn0001’ എ​ന്ന പേ​രി​ലു​ള്ള ‘എ​ക്സ്’ പ്രൊ​ഫൈ​ലി​ലൂ​ടെ ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

പേ​ര്, ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് വി​വ​രം, ഫോ​ൺ ന​മ്പ​ർ, വി​ലാ​സം, പ്രാ​യം, ജെ​ൻ​ഡ​ർ, ര​ക്ഷി​താ​വി​ന്‍റെ പേ​ര് എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. 80,000 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 66.61 ല​ക്ഷം രൂ​പ) ഈ ​വി​വ​ര​ശേ​ഖ​ര​ത്തി​നു വി​ല​യി​ട്ടി​രു​ന്ന​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ ) ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണി​വ​യെ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്നു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം (​സെ​ർ​ട്ട്-​ഇ​ൻ) ഐ​സി​എം​ആ​റി​നെ വി​വ​ര​മ​റി​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment